Latest News
Loading...

സ്കൂൾ തിരഞ്ഞെടുപ്പ് നടത്തി കെ. എസ്. എം. ബി. എച്ച്. എസ്




കാരക്കാട് : ജനാധിപത്യ ക്രമവും, തിരഞ്ഞെടുപ്പ് രീതിയും കൃത്യമായി കുട്ടികളിൽ എത്തിക്കുന്നതിനു വേണ്ടി പൊതു തിരഞ്ഞെടുപ്പു മാതൃകയിൽ സ്കൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു.  സ്കൂൾ പാർലമെന്റിലേക്കുള്ള ക്ലാസ്സ്‌, സ്കൂൾ പ്രതിനിധികളെ തിര ഞ്ഞെടുത്തു. 





സ്കൂൾ ലീഡർ, സ്പീക്കർ തിരഞ്ഞെടുപ്പിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളാവുകയും വോട്ടിങ് മെഷീൻ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോട് കൂടി ഫലപ്രഖ്യാപനവും നടത്തി.തിര ഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തി, ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യം പൂർണമായും കുട്ടികളെ മനസിലാക്കി കൊടുക്കുന്ന വിധയത്തിലുള്ളതായിരുന്നു കെ. എസ്. എം ബോയ്സ് ഹൈസ്കൂളിലെ (KSMBHS) സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments