പാലാ: പകർച്ചവ്യാധികൾ കൂടുന്ന സാഹചര്യത്തിൽ പാലാ നഗരസഭയും ഗവ: ഹോമിയോ ആശുപത്രിയും ചേർന്ന് അരുണാപുരം കരേപ്പാറ അംഗൻവാടി ഹാളിൽ മെഡിക്കൽ ക്യാമ്പ് നടത്തി. രോഗ പരിശോധനയും പ്രതിരോധ മരുന്ന് വിതരണവും നടന്നു. ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ ഉത്ഘാടനം ചെയ്തു.
ആർ എം ഒ ഡോ: നീനാ റോഷ്നി , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാരായ സാവിയോ കാവുകാട്ട്, ലിസ്സിക്കുട്ടി മാത്യു , ഡോ:നീതു റോയ്, ഡോ. അനു വി.പി , ഡോ: ശ്രീലക്ഷ്മി, തുടങ്ങിയവർ പ്രസംഗിച്ചു. കുറിച്ചി ഹോമിയോ ഹോമിയോ ഹോസ്പിറ്റൽ നാം മൊഡി ക്കൽ ഓഫീസർ ഡോ: സ്മിത ക്ലാസുകൾ എടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments