കാവുംകണ്ടം: ലോക മുത്തശ്ശി മുത്തച്ഛന്മാരുടെ തിരുനാളിനോടനുബന്ധിച്ച് കാവുംകണ്ടം ഇടവകയിൽ ഗ്രാൻഡ് പേരന്റ്സ് ഡേ ആചരിച്ചു. യേശുവിന്റെ മുത്തശ്ശി മുത്തച്ഛന്മാരായ വിശുദ്ധ അന്നയെയും വിശുദ്ധ ജോവാക്കിമിനെയും വയോജനങ്ങളുടെ മധ്യസ്ഥരായി പ്രഖ്യാപിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പ നാലുവർഷം മുൻപ് സഭയിൽ തുടക്കം കുറിച്ചതാണ് ആഗോള മുത്തശ്ശി-മുത്തച്ഛന്മാരുടെയും വയോജനങ്ങളുടെയും ദിനം.
ജൂലൈ മാസം നാലാമത്തെ ഞായറാഴ്ചയാണ് ഗ്രാൻഡ് പേരന്റ്സ് ഡേ ആചരിക്കുന്നത്. "വാർദ്ധക്യത്തിൽ എന്നെ തള്ളിക്കളയരുതേ. ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കരുതേ"(സങ്കീ 71:9) എന്ന സങ്കീർത്തകന്റെ വാക്കുകളാണ് ഈ വർഷത്തെ ഗ്രാൻഡ് പേരന്റ്സ് ഡേയുടെ ആപ്തവാക്യം.
കാവുംകണ്ടം ഇടവകയിൽ നെല്ലിത്താനത്തിൽ കുഞ്ഞേപ്പ് & ത്രേസ്യ ദമ്പതികളെ ഗ്രാൻഡ് പേര ൻ്റെസ് ഡേയിൽ തെരഞ്ഞെടുത്ത് വികാരി ഫാ. സ്കറിയ വേകത്താനം പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. ജസ്റ്റിൻ മനപ്പുറത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തങ്കച്ചൻ താളനാനി, അഭിലാഷ് കോഴിക്കോട്ട്, ശരണ്യ ജസ്റ്റിൻ കള്ളികാട്ട്, സിമി സിബി പൊന്നുംവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഷൈബി തങ്കച്ചൻ താളനാനി, ജോയൽ ആമിക്കാട്ട്, ഷൈജു നെല്ലിത്താനത്തിൽ, ജോയമ്മ ജോർജ് വല്യാത്ത്, മേരിക്കുട്ടി മണ്ണൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments