Latest News
Loading...

മൂന്നിലവ് പഞ്ചായത്തിൽ LDF - UDF മുന്നണികൾ നടത്തുന്നത് ജനങ്ങളെ വിഢികളാക്കുന്ന രാഷ്ട്രീയ നാടകം - BJP





ലൈഫ്മിഷൻ;  അഴിമതിയിലുടെ കുപ്രസിദ്ധിയാർജിച്ച മൂന്നിലവ് പഞ്ചായത്തിൽ ഇടത് വലത് മുന്നണികൾ ഭരണസ്തംഭനം മറച്ച് വെക്കാൻ അവിശ്വാസ നാടകങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് BJP മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ് ദിലിപ് മൂന്നിലവ്.

UDF മുന്നണിയിൽ മത്സരിച്ച് ജയിച്ച ജനപ്രതിനിധിയെ യുവജന പ്രസ്ഥാനത്തിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കി ഈ നാടകങ്ങൾക്ക് തുടക്കമിട്ടത് LDF മുന്നണിയിലുള്ള കേരള കോൺഗ്രസ് (M) എന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്.
പരസ്വമായി കേരളാ കോൺഗ്രസ് (M) ൽ അംഗത്വമെടുത്തിട്ടും അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കാതെ ഈ അവസരവാദ / അവിശുദ്ധ ഇടപാടുകൾക്ക് കൂട്ട് നിൽക്കുകയാണ് UDF മുന്നണിയിലുള്ള കേരളാ കോൺഗ്രസ് (ജോസഫ്) വിഭാഗവും മുന്നണിക്ക് നേതൃത്വം നല്കുന്ന കോൺഗ്രസും 






ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളായ കടപുഴ പാലം,കുടിവെള്ളം, റോഡ്, വഴിവിളക്കുകൾ, മാലിന്യ സംസ്കരണം എന്നിവയിൽ ഒരു ഇടപെടലുകളും നടത്താതെ, ഇത്രയും കാലം കൂട്ടായ അഴിമതി നടത്തിയവർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ പൊറോട്ട് നാടകങ്ങളുമായി ഇറങ്ങി തിരിച്ചിരിക്കുകയാണെന്ന് BJP പഞ്ചായത്ത് കമ്മറ്റി കുറ്റപ്പെടുത്തി.

വരും ദിവസങ്ങളിൽ പൊതുജനങ്ങളെ അണിനിരത്തി മൂന്നിലവ് പഞ്ചായത്തിലെ അവസരവാദ രാഷ്ട്രീയത്തിനും ഭരണസ്തംഭനത്തിനുമെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്കുവാനാണ് BJP യുടെ തീരുമാനം.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments