ഭാര്യയ്ക്ക് പിന്നാലെ യാത്രയായി ഭര്‍ത്താവും. പാലാ തൃപ്തി ഐസ്‌ക്രീംപാര്‍ലര്‍ ഉടമ ചക്കന്‍കുളത്ത് തറപ്പേല്‍ റ്റി.ജെ ജോസഫ് (കുഞ്ഞേപ്പുകുട്ടി-86)യാണ് ഭാര്യ മരിച്ച് 2 ദിവസത്തിനുള്ളില്‍ മരിച്ചത്. ഭാര്യ എല്‍സി ജോസഫ് (77) വ്യാഴാഴ്ച വൈകിട്ടായിരുന്നു മരണമടഞ്ഞത്.
തൃപ്തി പുഡ്ഡിംഗ്, ഫ്രൂട്ട് സലാഡിന്റെയും രുചി അറിയാത്ത പാലാക്കാര്‍ കുറവായിരിക്കും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്നത്തെ ബ്രാന്റുകള്‍ വരുന്നതിന് മുമ്പ് പാലായുടെ രുചിക്കൂട്ടായിരുന്നു തൃപ്തി ഐസ്‌ക്രീം. ഭാര്യയുടെ മരണാനന്തര ചടങ്ങുകള്‍ തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ഇന്നു രാവിലെ കുഞ്ഞേപ്പുകുട്ടിയും വിടപറഞ്ഞത്.
പരേത ഇടമറ്റം ഇലഞ്ഞിമറ്റം കുടുംബാംഗമാണ്. സംസ്‌കാരം തങ്കളാഴ്ച 3-ാം തിയതി രാവിലെ 11 മണിക്ക് വീട്ടില്‍ നിന്നും ആരംഭിക്കും. പാലാ കത്തീഡ്രല്‍ പള്ളിയില്‍.. മക്കള്‍: റെജി ജോയി (USA) റെജു ജോസഫ് , Sr.റെനി ജോസഫ്(SAL Hyderabad, East Timore), രെശ്മി റ്റോണി. മരുമക്കള്‍: ജോയി ജോസഫ്,പഴേട്ട് (ഭരണങ്ങാനം ,USA), ജോസ്സി റെജു, തെങ്ങുംപള്ളില്‍ കുറുപ്പന്തറ (ഹൗസിംഗ് ബോര്‍ഡ് കോട്ടയം), റ്റോണി ആഗസ്റ്റിന്‍, വലിയവീട്ടില്‍(അരുവിത്തുറ)
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments