Latest News
Loading...

സംഭവം ശരിയാണ്. മാപ്പ് പറഞ്ഞിട്ടില്ല. ചെയര്‍മാന്‍




നഗരസഭാ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോട് അപമര്യാദയായി സംസാരിച്ചുവെന്ന പരാതിയില്‍, നിഷേധിക്കാതെ നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍. സംഭവങ്ങള്‍ ഏറെക്കുറെ ശരിവെച്ചെങ്കിലും താന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയെ നയിക്കുന്നിടത്തോളം കാലം നേരായ വഴിയില്‍തന്നെ നയിക്കുമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. 






മരംവെട്ടിമാറ്റണമെന്ന പരാതിയില്‍ അതിവേഗത്തില്‍ നടപടി ആവശ്യപ്പെട്ടിരുന്നതാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ വിഷയം അങ്ങോട്ടും ഇങ്ങോട്ടും തട്ടുകയാണ്. ഒരാഴ്ച മുന്‍പും ഇതേ പറ്റി അന്വേഷിച്ചിരുന്നു. ഇത് നടക്കില്ലെന്നും കര്‍ക്കശമായേ മുന്നോട്ട് പോകാനാവൂ എന്നും പറഞ്ഞപ്പോള്‍ തനിക്കിന് ഒന്നും ചെയ്യാനില്ലെന്നാണ് ജെഎച്ച്‌ഐ പറഞ്ഞത്. ഇതിനെ താന്‍ രൂക്ഷമായിതന്നെ വിമര്‍ശിച്ചതായി ചെയര്‍മാന്‍ പറയുന്നു. ഉദ്യോഗസ്ഥരെത്തി പ്രതിഷേധിച്ചെങ്കിലും തന്റെ നിലപാട് വ്യക്തമാക്കിയതോടെ അവര്‍ പിരിഞ്ഞുപോയതായും ചെയര്‍മാന്‍ പറഞ്ഞു. 





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments