ഈരാറ്റുപേട്ട വിദ്യഭ്യസ ഉപജില്ല പ്രവേശനോത്സവം ഗവ.മുസലിം എൽ.പി. സ്കൂളിൽ നടന്നു. പുതിയ അധ്യയന വർഷത്തിൽ 350 ലധികം കുട്ടികൾ നവാഗതരായി സ്കൂളിൽ എത്തി പ്രൈമറി വിഭാഗത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യർത്ഥികൾക്ക് അഡ്മിഷൻ നൽകുന്ന സ്കൂൾ ആണ് ജി.എം.എൽ.പി.എസ്.
ഇത്തവണ ഈരാറ്റുപേട്ട മുനിസിപാലിറ്റി അനുവദിച്ച 36 ലക്ഷം രൂപയുടെ ഫണ്ട് കൊണ്ട് പ്രൗഡമായ ഗേറ്റും നവീകരിച്ച പാർക്കിന് മേൽക്കൂരയും, മറ്റു അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും
കൂടുതൽ അണിഞ്ഞെരുങ്ങിയാണ് കുട്ടികളെ വരവേറ്റത്. പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസുവരെ 950 ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇന്ന് നടന്ന പ്രവേശനേൽസവ പരിപാടി മുനിസിപ്പൽ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, ഉദ്ഘാടനവും , മുഖ്യ പ്രഭാഷണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ഫ്രാൻസിസ്, നിർവ്വഹിച്ചു
പാഠപുസ്തകം വിതരണേ ദ്ഘാടനം വിദ്യാഭ്സ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സുഹാന ജിയാസും ,യൂണിഫോം വിതരണോദ്ഘാടനം വാർഡ് കൗൺസിലർ പി.എ.അബ്ദുൽ ഖാദറും നിർവ്വഹിച്ചു. വാർഡ് കൗൺസിലർ മാരായ ഡോ: സഹ്‌ല ഫിർദൗസ്' ഷെഫ്ന അമീൻ ഈരാറ്റുപേട്ടഎ.ഇ ഒ ഷംലാബീവി, ബി.പി.ഒ ബിൻസ് ജോസഫ്, മുൻ ഹെഡ് മാസ്റ്റർ പി.വി ഷാജി മോൻ തുടങ്ങിയവർ സംബന്ധിച്ചു
വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം പൂർവ്വ വിദ്യാർത്ഥി സാജീദ് കൊല്ലം പറമ്പിൽ നിർവ്വഹിച്ചു. ടീം നൻമക്കൂട്ടം പ്രവർത്തകർ മധുരം നൽകി കുട്ടികളെ സ്വീകരിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു കെ ജേസഫ് അധ്യക്ഷതയും, സ്റ്റഫ് സെക്രട്ടറി മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments