Latest News
Loading...

മണിയംകുന്ന് സെൻറ് ജോസഫ് യു പി സ്കൂളിൽ വായനാദിനം ആചരിച്ചു.



വായനദിനാചരണത്തിന്റെ ഭാഗമായി മണിയംകുന്ന് സെൻറ് ജോസഫ് യു പി സ്കൂളിൽ മുൻ അധ്യാപിക  സിസ്റ്റർ മെർലിൻ  അമ്പഴത്തുങ്കൽ  എഫ്.സി. സി. വായനാവാരം ഉദ്ഘാടനം ചെയ്തു. ജീവിതയാത്രയിൽ നമുക്കാവശ്യമായ തിരുത്തലുകൾ നൽകുന്ന ഗുരുക്കന്മാരും രക്ഷിതാക്കളും എന്ന പോലെ നല്ല പുസ്തകങ്ങൾ ജീവിതത്തിലെ നന്മയും തിന്മയും തിരിച്ചറിയുന്നതിനും ഉത്തമ വ്യക്തികളായി വളരുന്നതിനുമുതകുന്ന  മാർഗദർശികളാണെന്ന് സിസ്റ്റർ നൽകിയ സന്ദേശത്തിൽ പറഞ്ഞു. 





ഹെഡ്മിസ്ട്രസ് സി.മഞ്ജുമോൾ ജോസഫ് അധ്യക്ഷത വഹിച്ചു. കുട്ടികളിൽവായനാശീലം വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാവശ്യമായ  പരിപാടികൾ ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനാവാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രരചന മത്സരം, വായനക്കുറിപ്പ്, ആസ്വാദനക്കുറിപ്പ്, ജീവചരിത്രക്കുറിപ്പ്, കഥാകവിതാരചന, ലൈബ്രറി നവീകരണം,കൈയക്ഷര മത്സരം,വായനാ മത്സരം,കവിതാലാപനം,പ്രസംഗ മത്സരം ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും.



തങ്ങൾ വായിച്ച് പുസ്തകത്തെക്കുറിച്ചു വിദ്യാർഥികൾ പുസ്തകപരിചയം പരിപാടി നടത്തി.
തിങ്കളാഴ്ച വായനവാരാഘോഷത്തിൻ്റെ ഭാഗമായി  പ്രശസ്ത കവിയും,അധ്യാപകനുമായ ശ്രീ.അനിൽ സെബാസ്റ്റ്യൻ  വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിക്കും. കുട്ടികൾക്ക് വായനാവാരത്തോടനുബന്ധിച്ച് കുട്ടികൾ എല്ലാവരും ലൈബ്രറി അരമണിക്കൂർ വായനയിൽ പങ്കെടുത്തു.വയനാവാര സമാപനത്തിൽ  വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments