Latest News
Loading...

ജനറൽ പ്രാക്ടീഷണർസ് വിഭാഗത്തിൻറെ മിഡ് സോൺ കോൺഫറൻസ് ജൂൺ 30ന്




ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണർസ് വിഭാഗത്തിൻ്റെ മിഡ് സോൺ കോൺഫറൻസ് ജൂൺ 30ന് ഞായറാഴ്ച രാവിലെ 8.30 മുതൽ പാലാ ഐ എം എ ഹാളിൽ വച്ച് നടക്കുന്നു. ഐഎംഎ കേരള സംസ്ഥാന പ്രസിഡൻറ് ഡോക്ടർ ജോസഫ് ബെനവൻ  കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുന്നൂറോളം ഡോക്ടർമാർ പങ്കെടുക്കും. മെഡിക്കൽ രംഗത്തെ വിവിധ വിഷയങ്ങളിലായി 45 ഓളം വിദഗ്ധ ഡോക്ടർമാർ ക്ലാസുകൾ നയിക്കും.

വന്ധ്യത ചികിത്സ,റോബോട്ടിക് സർജറി, സ്പോർട്‌സ് മെഡിസിൻ, വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ, ബോൺമാരോ ട്രാൻസ്‌പ്ലാൻ്റേഷൻ, ബ്രസ്‌റ്റ് കാൻസർ, നൂതന ഇൻസുലിൻ ചികിത്സാരീതികൾ, നൂതന ശ്വാസകോശ ചികിത്സാരീതികൾ എന്നീ വിഷയങ്ങൾ ഉണ്ടായിരിക്കും. കൂടാതെ കാർഡിയോളജി, ന്യൂറോളജി വിഷയങ്ങളിൽ വിദഗ്‌ധർ പങ്കെടുക്കുന്ന പാനൽ ഡിസ്കഷനും ഉണ്ടാകും.






ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലാ ഡോക്ടേഴ്സ് ദിന അവാർഡ് മാണി സി കാപ്പൻ എംഎൽഎക്കും ഡോക്ടർ റോയ് എബ്രഹാം കള്ളിവയലിനും

 പ്രശസ്ത ഭിഷഗ്വരനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ഡോക്ടർ ബി സി റോയിയുടെ സ്മരണാർത്ഥം ജൂലൈ ഒന്നിന് ഡോക്ടർസ് ദിനമായി ഐ എം എ ആചരിക്കുന്നു. ജൂലൈ ഒന്നിന് തിങ്കളാഴ്ച വൈകിട്ട് 8.30 ന് പാലാ ഐ എം എ ഹൗസിൽ വച്ച് നടക്കുന്ന ചടങ്ങിൽ റിട്ടയേർഡ് ചീഫ് സെക്രട്ടറി  ടോം ജോസ് ഐഎഎസ്, പാലാ രൂപത വികാരി ജനറൽ ഫാ. ഡോ. ജോസഫ് കണിയോടിക്കൽ എന്നിവർ മുഖ്യാതിഥിതികൾ ആയിരിക്കും. കലാ,കായിക, സാമൂഹ്യ സേവന, രാഷ്ട്രീയ രംഗത്തെ സമഗ്ര സംഭാവനകൾക്ക് മാണി സി.കാപ്പൻ എംഎൽഎ യെ അവാർഡ് നൽകി ആദരിക്കുന്നു.

പ്രശസ്ത മാനസികാരോഗ്യ വിദഗ്‌ധനും ഐ എം എ മുൻ ദേശീയ ഉപാധ്യക്ഷനും മാനസിക ആരോഗ്യ ചികിത്സ രംഗത്തെ നിരവധി അന്തർദേശീയ സംഘടനകളുടെ അധ്യക്ഷനുമായ ഡോക്ടർ റോയ് എബ്രഹാം കള്ളിവയലിന് സമഗ്ര സംഭവങ്ങൾക്കുള്ള അവാർഡ് നൽകി ആദരിക്കും. IMA ഡോക്ടർ ശബരീനാഥ് സി ദാമോദരൻ , ഡോക്ടർ ജി ഹരീഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments