Latest News
Loading...

കിട്ടാന്‍ പ്രയാസമുള്ള നെഗറ്റീവ് ഗ്രൂപ്പ് ബ്ലഡ് ആവശ്യക്കാരിലെത്തിച്ച് ബിജുവും സംഘവും



രക്തദാനദിനത്തില്‍ അനേകം പേര്‍ക്ക് അപൂര്‍വ്വമായി കിട്ടാറുള്ള നെഗറ്റീവ് ഗ്രൂപ്പ് ബ്ലഡ് നല്കാന്‍ സാധിച്ചു എന്ന സന്തോഷത്തിലാണ് ചെമ്മലമറ്റം സ്വദേശി ബിജു കണ്ണന്തറ.  ഏറ്റവും കൂടുതല്‍ രക്തം നല്കി എന്ന പേരിലല്ല ബിജുവിന്റെ പ്രശസ്തി.  ബിജു രൂപം കൊടുത്ത ഒരു ടീം വര്‍ക്കാണ് കിട്ടാന്‍ പ്രയാസമുള്ള നെഗറ്റീവ് ഗ്രൂപ്പ് ബ്ലഡ് നല്കുന്നത്. 




കഴിഞ്ഞ പത്ത് വര്‍ഷമായി രക്തദാന രംഗത്ത് നിറ സാനിധ്യമായ ബിജു നെഗറ്റീവ് ഗ്രൂപ്പ് ബ്ലഡ് ദാതാക്കളുടെ ലിസ്റ്റ് രൂപികരിച്ച് രക്തം നല്കാന്‍ തുടങ്ങിയിട്ട്. അഞ്ച് വര്‍ഷമായി ദിവസവും നിരവധി കോളുകളാണ് ബിജുവിനെ തേടി എത്തുന്നത് സോഷ്യല്‍ മീഡിയായിലൂടെയാണ് ബിജു കൂടുതലും അംഗങ്ങളെ ചേര്‍ക്കുന്നത് കൂടാതെ യാത്രകളിലും മറ്റും പരിചയപെടുന്നവരില്‍ നിന്നും പേരും ഫോണ്‍ നമ്പരും ബ്ലഡ് ഗ്രൂപ്പും ശേഖരിക്കാറുണ്ട് 


കോവിഡിന് ശേഷം യുവാക്കള്‍ക്കിടയില്‍ നിന്നും രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ കുറവാണ് .വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കും രക്തദാന ത്തെ ബാധിച്ചിട്ടുണ്ട് . ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ അനധ്യാപകനായ ബിജുവിന് സ്‌കൂളില്‍ നിന്നും നല്ല പ്രോല്‍സാഹനമാണ് കിട്ടുന്നത്. ഭാര്യ നൈസി, മക്കളായ ആന്‍ മരിയ, ആല്‍ബിന്‍ എന്നിവരും പിന്തുണയും പ്രോല്‍സാഹനവുമായി കൂടെ ഉണ്ട്. ഫോണ്‍: 9656857677




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments