Latest News
Loading...

വേനൽ കിളികൾ ക്യാമ്പ് ളാലം ഗവ. എൽ പി സ്കൂളിൽ ആരംഭിച്ചു .



മധ്യവേനലവധിയുടെ  ആലസ്യവും വേനൽ ചൂടിൻ്റെ തീഷ്ണതയും മാറ്റി വച്ച് കുട്ടികളെത്തിയതോടെ ളാലം ഗവ. എൽ പി സ്കൂളിൽ മെയ് 8,9 തിയതി കളിലായി നടക്കുന്ന  'വേനൽ കിളികൾ ' ദ്വിദിന ക്യാമ്പ്  ആരംഭിച്ചു . യുവ കവയിത്രി അനഘ ജെ. കോലത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 



.വാർഡ് കൗൺസിലർ ശ്രീമതി ജോസിൻ ബിനോ അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ് ശ്രീമതി . സുനിത റ്റി.കെ സ്വാഗതവും അധ്യാപക പ്രതിനിധി  ശ്രീമതി സന്ധ്യ എം എസ് കൃതജ്ഞതയും അറിയിച്ചു . രക്ഷിതാക്കളായ ആൽഫ സുധീഷ്, നിഷ ജോഷി, ബിനി ബിജോ എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണ കമ്മറ്റിയും പ്രവർത്തിച്ച് വരുന്നു. അവധിയുടെ വിരസതകൾ മറികടക്കാൻ കിട്ടിയ അവസരം മുതലാക്കി എല്ലാ കുട്ടികളും ക്യാമ്പ് ഒരു ഉത്സവമാക്കിക്കഴിഞ്ഞു.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments