Latest News
Loading...

സമർത്ഥരായ വിദ്യാർത്ഥികൾ അത്ഭുതം സൃഷ്ടിക്കുന്നവർ. ജോർജ് തോമസ്




സമർത്ഥരും കഠിനാദ്ധ്വാനികളുമായ വിദ്യാർത്ഥികൾക്ക് നാടിന് പ്രയോജനകരമായ അത്ഭുതങ്ങൾ സൃഷ്ടിക്കാനുള്ള സാഹചര്യമുണ്ടെന്ന് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ ജോർജ് തോമസ് പറഞ്ഞു. വെള്ളിയേപ്പള്ളി സെവൻസ് ആർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മേനാം പറമ്പിൽ ഐസക് മെമ്മോറിയൽ സാംസ്കാരിക നിലയത്തിൽ നടത്തിയ മെറിറ്റ് ഡേ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . 




പുതുമന മേരി ജോൺ ട്രസ്റ്റുമായി ചേർന്ന് 600 വിദ്യാർത്ഥികൾക്ക് സൗജന്യമായി നോട്ടുബുക്കുകളും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്തു. ക്ലബ് അംഗങ്ങളുടെ മക്കളിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മെമൻ്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. 



ക്ലബ് പ്രസിഡൻ്റ് ഹരിദാസ് അടമത്തറ അദ്ധ്യക്ഷത വഹിച്ചു. അലക്സ് മേനാം പറമ്പിൽ, തോമസ് ആൻ്റണി കപ്പലു മാക്കൽ, സെലിൻ ഐസക്, മാർട്ടിൻ വരുകുകാലായിൽ, ജോൺസൺ പനയ്ക്കൽ എന്നിവർ പ്രസംഗിച്ചു.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments