Latest News
Loading...

ഉരുൾപൊട്ടലിൽ മണ്ണും ചെളിയും കയറിയ വീടുകൾ ശുചീകരിച്ചു.



മേലുകാവ് പഞ്ചായത്തിലെ ചൊക്കല്ല് മലയിലെ ഉരുൾപൊട്ടലിൽ മണ്ണും ചെളിയും കയറിയ വീടുകൾ ശുചീകരിച്ചു. ബി.ജെ.പി. മേലുകാവ് പഞ്ചായത്തു കമ്മറ്റിയുടെയും സേവാഭാരതിയും നേതൃത്വത്തിൽ 15 ഓളം പ്രവർത്തകർ ശുചീകരണത്തിൽ പങ്കെടുത്തു. എട്ട് വീടുകളിലാണ് ചെളിയും മണ്ണും കയറിയത്. 




ഇതിൽ ഒട്ടക്കുറ്റിയിൽ രാജു, തൂങ്ങുപാലയിൽ തങ്കച്ചൻ എന്നിവരുടെ വീടുകളാണ് ശുചീകരിച്ചത്. ബാക്കി ആറ് വീടുകൾ ഞായറാഴ്ച ശുചീകരണം നടത്തും. ഉരുൾപൊട്ടലിൽ രണ്ട് അടിയോളം ചെളിയാണ് വീടുകളുടെ പരിസങ്ങളിൽ അടിഞ്ഞത്. ഇവയെല്ലാം കോരിമാറ്റുകയണ് പ്രവർത്തകർ ചെയ്യുന്നത്. 



മണ്ണും ചെളിയും അടിഞ്ഞത് കാരണം വീട്ടുകാർക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങുവാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അരുൺദേവ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജോബി ജോയി, പഞ്ചായത്തംഗം അഖില അരുൺദേവ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments