ചൂടില്‍ നട്ടംതിരിയുന്ന മലയാളിയ്ക്ക് ഇനി ബില്ല് കണ്ട് കൂടുതല്‍ വിയര്‍ക്കേണ്ടി വരും. സംസ്ഥാനത്ത് നടന്നുവരുന്ന അപ്രഖ്യാപിത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും. ഈ മാസത്തെ ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് ഈടാക്കാനാണ് പുതിയ തീരുമാനം. നിലവിലുള്ള 9 പൈസയ്ക്ക് പുറമെയാണ് 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുക. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ കൂടി ഈടാക്കുന്നത്. 2 മാസത്തെ ആകെ ബില്ലില്‍ ഇത് വലിയ വര്‍ധനയ്ക്ക് കാരണമാകും.
മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഇനിയും തുടരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പാലക്കാട് മണ്ണാര്‍ക്കാട് മേഖലയില്‍ ഇന്നലെ നിയന്ത്രണം തുടങ്ങിവച്ചിരുന്നു. ഇത് പ്രകാരം ഇന്നലെ മാത്രം ഉപയോഗത്തില്‍ 200 മെഗാവാട്ട് കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments