ഭരണങ്ങാനം. ഭാവിയിൽ രാജ്യത്തെ നയിക്കേണ്ടവരായ ഇപ്പോഴത്തെ കുട്ടികൾ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരായി വളരണമെന്ന് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ് അഭിപ്രായപ്പെട്ടു. ഭരണങ്ങാനത്ത് ബാലവേദി പാലാ മണ്ഡലം തല കലോത്സവം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മീനച്ചിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബിജു റ്റി ബി അധ്യക്ഷത വഹിച്ചു. കലോത്സവത്തിന് തുടക്കം കുറിച്ച് ബാലവേദി മണ്ഡലം പ്രസിഡന്റ് അമിത സജി പതാക ഉയർത്തി. ബാലവേദി ജില്ല കോഡിനേറ്റർ പി ജെ കുര്യൻ മാസ്റ്റർ കുട്ടികൾക്ക് ക്ലാസുകൾ നയിച്ചു.
സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി മോഹൻ ചേന്നംകുളം, എ ഐ റ്റി യു സി ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ മുൻ പി എസ് സി അംഗം
അഡ്വ തോമസ് വി റ്റി, സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ,
ബാലവേദി രക്ഷാകത്രു ചെയർമാൻ അഡ്വ പി ആർ തങ്കച്ചൻ, മണ്ഡലം കോഡിനേറ്റർ എം റ്റി സജി,അനു ബാബു തോമസ്, സിബി ജോസഫ്, അഡ്വ പയസ് രാമപുരം, ബിജു തോമസ്, വിനീത് പി വിജയൻ, ജോമോൻ ജോണി, എൻ എസ് സന്തോഷ് കുമാർ, അഞ്ജു പി എം,. അഞ്ജു സെബാസ്റ്റ്യൻഎന്നിവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments