Latest News
Loading...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിട്ടുനല്‍കാത്ത 5 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു



ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സ്‌പെഷല്‍ പോളിങ് ടീമുകള്‍ക്കായി ഏറ്റെടുത്ത അഞ്ചു വാഹനങ്ങള്‍ ഡ്യൂട്ടിക്കായി വിട്ടുനല്‍കാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുത്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ  ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് നടപടി. ഒരു വാഹനം പാലാ പൊലീസ് സ്റ്റേഷനിലും രണ്ടെണ്ണം വൈക്കത്തും രണ്ടെണ്ണം തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലും സൂക്ഷിച്ചിട്ടുണ്ട്. 



ആര്‍.ടി.ഒ. മുഖേന തെരഞ്ഞെടുപ്പ് ഡ്യൂട്ടി ആവശ്യത്തിനായി വാഹനങ്ങള്‍ ഏറ്റെടുത്ത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഉത്തരവ് കൈപ്പറ്റിയിട്ടും വാഹനം വിട്ടുനല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ നിരക്കില്‍ വാടകയ്ക്കാണ് ടാക്‌സി വാഹനങ്ങള്‍ ഏറ്റെടുക്കുന്നത്. 





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments