Latest News
Loading...

തീക്കോയി സി.എസ്.ഐ ക്രൈസ്റ്റ് ദൈവാലയ പ്രതിഷ്ഠ ശുശ്രൂഷ.




തീക്കോയി  ക്രൈസ്റ്റ് സിഎസ്ഐ ദൈവാലയത്തിൻ്റെ പ്രതിഷ്ഠാ ശുശ്രൂഷ 6-ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് ഈസ്റ്റ് കേരള മഹായിടവക ബിഷപ് റൈറ്റ് റവ. വി.എസ്. ഫ്രാൻസിസ് നിർവ്വഹിക്കും മുൻ ബിഷപ് റവ. ഡൊ.  കെ.ജി. ദാനിയേൽ ശുശ്രൂഷയിൽ പങ്കെടുക്കും. 

സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവകയുടെ ഇരുമാപ്ര സഭാജില്ലയിൽ അടുക്കം ഇടവകയുടെ ഉപസഭ യാണ് നിലവിൽ തീക്കോയി ക്രൈസ്റ്റ് ദൈവാലായം 1920-1930 കാലഘട്ടത്തിൽ തീക്കോയി റബ്ബർ എസ്റ്റേറ്റ് ജീവനക്കാർ  വീടുകളിൽ ആരാധനയ ആരംഭിക്കുകയും പിന്നീട് റബർ എസ്റ്റേറ്റ് ഇവിടെ ഒരു  ആരാധനയ്ക്ക് സൗകര്യം ഒരുക്കി. പിന്നീട് ഒരു സ്കൂൾ ആരംഭിക്കുകയും ഒരു മുറി ആരാധനയ്ക്ക് വേർതിരിക്കുകയും ചെയ്തു. 



പിന്നീട് ദൈവാലയം സ്ഥാപിക്കുകയും ചെയ്തു.  ഈസ്റ്റ് കേരള മഹായിടവക രൂപീകരച്ചപ്പോൾ ആദ്യ ഉപദേശിയായി കെ.ഡി. ജോൺ ശുശ്രൂഷകൾ തുടരുകയും ചെയ്തു. നിലവിൽ പന്ത്രണ്ട് കുടുബങ്ങൾ ആണ് ഉള്ളത്. ഇടവക വികാരി ആയി റവ. ജോബി ബേബിയും സഭാപ്രവർത്തകൻ സാജു ജോണും ശുശ്രൂഷകൾ നടത്തി വരുന്നു. 


    പ്രതിഷ്ഠാ ശുശ്രൂഷയിൽ മഹായിടവക ഭാരവാഹികളായ വൈദീക സെക്രട്ടറി റവ. റ്റി.ജെ. ബിജോയി,  ആത്മായ സെക്രട്ടറി വർഗ്ഗീസ് ജോർജ് പി. , ട്രെഷറാർ റവ. പി.സി. മാത്യൂക്കുട്ടി, രജിസ്ട്രാർ റ്റി. ജോയ്കുമാർ, ജില്ലാ ചെയർമാർ റവ. ജെയിംസ് പി. മാമ്മൻ, ബിഷപ് സെക്രട്ടറി റവ. മാക്സിൻ ജോൺ, മഹായിടവകയിലെ മറ്റ് വൈദീകർ , ഇവാഞ്ചലിസ്റ്റ്മാർ, സഭാ പ്രവർത്തകർ, മിഷണറിമാർ തുടങ്ങിയവർ സന്നിദ്ധരായിരിക്കും

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments