ചരിത്ര പ്രസിദ്ധമായ അരുവിത്തുറ തിരുനാളിന്റെ 2024 ലെ തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു. അരുവിത്തുറ പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നോട്ടീസ് പ്രകാശനം ചെയ്തു. സഹ. വികാരിമാരായ ഫാ. ജോസഫ് കദളിയിൽ ഫാ. അബ്രഹാം കുഴിമുള്ളിൽ ഫാ. ഫ്രാൻസീസ് മാട്ടേൽ കൈക്കാരന്മാരായ , കെ എം തോമസ് കുന്നക്കാട്ട് , ജോസ് കരോട്ടുപുള്ളോലിൽ , പ്രിൻസ് പോർക്കാട്ടിൽ , തോമസ് ജോർജ് പെരുന്നിലത്ത് എന്നിവർ സന്നിഹിതരായി.
ഈ വർഷത്തെ തിരുനാൾ ഏപ്രിൽ 15ന് ആരംഭിക്കുകയും ഏപ്രിൽ 23,24,25 പ്രധാന തിരുനാൾ ദിവസങ്ങളായി ആചരിക്കുകയും ചെയ്യുന്നു.ഇരുപത്തിരണ്ടാം തീയതി കൊടിയേറ്റിനു ശേഷം 101 പൊൻകുരിശുകളുടെ നഗരപ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.
ഇരുപത്തിമൂന്നാം തീയതി തിരുസ്വരൂപ പ്രതിഷ്ഠ നടത്തുകയും വൈകുന്നേരം രാത്രിപ്രദക്ഷിണം ഉണ്ടായിരിക്കുന്നതുമാണ്. ഇരുപത്തിനാലാം തീയതിയാണ് പ്രധാന തിരുനാൾ ദിവസം. ഇരുപത്തിഞ്ചാം തീയതി രൂപം പുനപ്രതിഷ്ഠിക്കുകയും ചെയ്യും. മെയ് ഒന്ന് ഏട്ടാമിടം ആണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments