Latest News
Loading...

വ്യാപാരി പണിമുടക്ക് ഏശാതെ പൂഞ്ഞാര്‍ ടൗണ്‍



സംസ്ഥാനമൊട്ടാകെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടകളടച്ച് പണിമുടക്കിയപ്പോള്‍ , സംഘടനാ നിര്‍ദേശത്തെ തള്ളി പൂഞ്ഞാര്‍ തെക്കേക്കര ടൗണിലെ വ്യാപാരികള്‍. സംഘടനാ യൂണിറ്റ് ഭാരവാഹികള്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പണം നഷ്ടമായ വ്യാപാരികളാണ് പണിമുടക്കിനോട് മുഖം തിരിച്ചത്. ടൗണിലെ ഭൂരിഭാഗം കടകളും തുറന്നുപ്രവര്‍ത്തിച്ചു. 



ജില്ലനേതൃത്വം മുതല്‍ താഴെ തട്ടില്‍ വരെ പരാതി നല്‍കിയിട്ടും 5 വര്‍ഷത്തോളം ആയിട്ടും യാതൊരു വിധ തീര്‍പ്പും കല്‍പിക്കാതെ ലക്ഷങ്ങള്‍ മുക്കിയവരെ സംരക്ഷിക്കുന്ന വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ നേതൃത്വത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ്  കേരള വ്യാപാരിവ്യവസായി ഏകോപനസമിതി നടത്തിയ കടയടപ്പ് സമരത്തില്‍ നിന്നും പൂഞ്ഞാറിലെ വ്യാപാരികള്‍ വിട്ടുനിന്നത്.  പനച്ചിപ്പാറ, പൂഞ്ഞാര്‍, പാതാമ്പുഴ, കുന്നൊന്നി, പെരിങ്ങുളം മേഖലകളിലെ കടകളെല്ലാം തുറന്നു പ്രവര്‍ത്തിച്ചു.  ഇനിയും വ്യാപാരികളുടെ പണം തരാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് വ്യാപാരികളുടെ നീക്കം.



ഏതാനും വര്‍ഷങ്ങളായി ഏകോപനസമിതിയുടെ പൂഞ്ഞാര്‍ യൂണിറ്റ് പ്രവര്‍ത്തനം നിഷ്‌ക്രിയമാണ്. പരസ്പര സഹായനിധി എന്ന പേരില്‍ സംഘടാ യൂണിറ്റ് നടത്തിയിരുന്ന ചിട്ടിയ്ക്ക് സമാനമായ സാമ്പത്തിക ഇടപാടിലാണ് ക്രമക്കേടുകള്‍ നടന്നത്. ദിവസ കളക്ഷനായി പിരിച്ച തുകയില്‍ നാല് ലക്ഷം രൂപവരെ നഷ്ടമായ വ്യാപാരികളുമുണ്ട്. പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് വ്യാപാരികള്‍ സംഘനാ നേതൃത്വത്തിന് നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 40 ലക്ഷത്തോളം രൂപയാണ് കാണാതായതായി കണ്ടെത്തിയത്. എന്നാല്‍ ഇത് തിരികെ പിടിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 




സംഘടനാ നേതൃത്വവും കാര്യമായി നടപടിയെടുക്കാതെ വന്നതോടെ വ്യാപാരികള്‍ സംഘടനയുമായി അകലുകയായിരുന്നു. യൂണിറ്റിന്റെ പേരില്‍ ബസ് സ്റ്റാന്‍ഡിന് സമീപമുണ്ടായിരുന്ന കെട്ടിടം ഈസ്റ്റ് ബാങ്കിന്റെ കൈവശത്തലുമായി. കഴിഞ്ഞ 6 വര്‍ഷമായി സംഘടനാ പ്രവര്‍ത്തനമോ യോഗങ്ങളോ നടക്കുന്നില്ല. പലര്‍ക്കും പണം നല്കിയതിന്റെ രസീതോ പാസ് ബുക്കുകളോ കൈവശമില്ല. ഇക്കാരണത്താല്‍ പോലീസ് പരാതിയും നല്കിയിട്ടില്ല.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments