കൈപ്പള്ളി സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വ്യാഴാഴ്ച വൈകിട്ട് 4 ന് കല്‍ക്കുരിശ്, കൊടിമരം വെഞ്ചിരിപ്പിന് ശേഷം പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. വികാരി ഫാ. കുര്യാക്കോസ് പുളിന്താനത്ത്, ഫാ. ജോണ്‍ പാക്കറമ്പേല്‍. ഫാ. ജോണ്‍ വലിയപറമ്പില്‍, ഫാ. റോണി മണിയാക്കുപാറ, ഫാ. മാത്യു പീടികയില്‍എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും നൊവേനയും നടന്നു.
ശനിയാഴ്ച ഇടവക ദിനം, കുടുംബ കൂട്ടായ്മ വാര്‍ഷികം, സംഘടനാ വാര്‍ഷികം എന്നിവ ആചരിക്കും . ഇടമല, ഉദയഗിരി ,കപ്പളങ്ങാട് ,കളത്വ എന്നിവിടങ്ങളില്‍ നിന്നും കഴുന്ന് പ്രദക്ഷിണങ്ങള്‍ വൈകിട്ട് നാലിന് പള്ളിയിലെത്തും. 4.30ന് പാലാരൂപത വികാരി ജനറല്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകിട്ട് ആറിന് ഇടവകാംഗങ്ങളുടെ കലാസന്ധ്യയും രാത്രി എട്ടിന് ആകാശ വിസ്മയവും സ്‌നേഹവിരുന്ന് ഉണ്ടാവും.
പ്രധാന തിരുനാള്‍ ദിവസമായ ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ 7 30ന് തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. രാവിലെ ഒമ്പതരയ്ക്ക് നടക്കുന്ന ആഘോഷമായ തിരുനാള്‍ റാസക്ക് ചിറ്റാര്‍ പള്ളി വികാരി ഫാദര്‍ സ്‌കറിയ മോടിയില്‍ കാര്‍മികത്വം വഹിക്കും. ഫാദര്‍ മാത്യു ചേന്നാട്ട് , ഫാദര്‍ ജോസഫ് താഴ്ത്തുവരിക്കയില്‍ എന്നിവര്‍ സഹകാര്‍മികരാകും. ഫാദര്‍ ജോസഫ് അരഞ്ഞാണി പുത്തന്‍പുര സന്ദേശം നല്‍കും .
വൈകിട്ട് 5.30ന് കൈപ്പള്ളി കുരിശുപള്ളിയിലേക്ക് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. പൂഞ്ഞാര്‍ ചെറുപുഷ്പം സി എം ഐ ആശ്രമത്തിലെ ഫാദര്‍ ടോമി കാരവേലിയില്‍ തിരുനാള്‍ സന്ദേശം നല്‍കും . രാത്രി എട്ടിന് ദേവാലയത്തില്‍ സമാപന ആശിര്‍വാദത്തെ തുടര്‍ന്ന് ചെണ്ട-ബാന്‍ഡ് ഫ്യൂഷന്‍, കൊച്ചിന്‍ തരംഗ് ബീറ്റ്‌സിന്റെ
ഗാനമേള എന്നിവയോടെ ആഘോഷങ്ങള്‍ സമാപിക്കും.
ഗാനമേള എന്നിവയോടെ ആഘോഷങ്ങള്‍ സമാപിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments