Latest News
Loading...

പൂഞ്ഞാർ എസ് എം വി സ്കൂളിൽ സയൻസ് ഫെസ്റ്റ് .




പൂഞ്ഞാർ എസ് എം വി സ്കൂൾ ഓഡിറ്റോറിയത്തിൽ യു പി കുട്ടികളുടെ നേതൃത്വത്തിൽ സയൻസ് ഫെസ്റ്റ് നടത്തി. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വി ആർ പ്യാരിലാൽ അധ്യക്ഷപദം അലങ്കരിച്ചു. ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ സയൻസ് അദ്ധ്യാപകനും പരിശീലകനുമായ ശ്രീ രാജേഷ് കെ രാജു ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി ആർ ജയശ്രീ ആശംസ അറിയിച്ചു. 



സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ രാജേഷ് പാറക്കൽ, ബി ആർ സി കോർഡിനേറ്റർ ശ്രീമതി ഹസീന ഫൈസൽ, സി ആർ സി സി കോർഡിനേറ്റർ ശ്രീമതി രഞ്ജുമോൾ എം സി എന്നിവരും സന്നിഹിതരായിരുന്നു. 




കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്താൻ ഉതകും വിധം ശ്രീ രാജേഷ് കെ രാജു സാർ നടത്തിയ ക്ലാസ്സ് ഏവരിലും കൗതുകമുണർത്തി. ശേഷം കുട്ടികളുടെ പ്രോജക്റ്റവതരണങ്ങൾ, ലഘു പരീക്ഷണങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ എന്നിവ ഫെസ്റ്റിൽ എടുത്തു നിന്നു. പ്രദർശനം കാണുവാനും സംവദിക്കുവാനും മറ്റുസ്കൂളിലെ കുട്ടികളും അധ്യാപകരും എത്തി.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments