Latest News
Loading...

പാലാ നഗരസഭാ ചെയർപേഴ്‌സണ് യാത്രയയപ്പ് നല്കി




പാലാ നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്നും രാജിവെയ്ക്കുന്ന ജോസിൻ ബിനോയ്ക്ക് ഭരണ പ്രതിപക്ഷ അംഗങ്ങളും നഗരസഭാ ജീവനക്കാരും പൊതുപ്രവർത്തകരും ചേർന്ന് യാത്രയയപ്പ് നല്കി. കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് കൗൺസിലർമാർ ഒരുമിച്ചു. അതേസമയം ആദ്യമാസങ്ങളിൽ ചെയർപേഴ്‌സണ് ഒപ്പം നിന്ന ബിനു പുളിക്കക്കണ്ടം വിട്ടുനിന്നു.




യോഗത്തിൽ മുൻ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര, ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട്, സതീഷ് ചൊള്ളാനി, ബിജു പാലൂപ്പടവൻ, രവി പാലാ, തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ സംസാരിച്ച പ്രതിപക്ഷ നേ താവ് സതീഷ് ചൊള്ളാനി, ആദ്യത്തെ ആറ് മാസം ചെയർപേഴ്സൺ ട്രാക്ക് മാറി ഓടിയതായി പറഞ്ഞു. പിന്നീട് ആ രുടെയും സ്വാധീനമില്ലാതെ പ്രവർത്തിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.




മറുപടി പ്രസംഗം നടത്തിയ ജോസിൻ ബിനോ എല്ലാവർക്കും നന്ദി അർപ്പിച്ചു. തുടക്കക്കാരി എന്ന നിലയിൽ സഹ കൗൺസിലേഴ്‌സിന്റെയും ജീവനക്കാരുടെയും ഭാഗത്ത് നിന്നും നിർലോഭമായ സഹകരണം ലഭിച്ചതായി അവർ പ റഞ്ഞു. യോഗത്തെ തുടർന്ന് സ്നേഹവിരുന്നും തയാറാക്കിയിരുന്നു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments