Latest News
Loading...

കപ്പ കൃഷി വിളവെടുപ്പ് മഹോത്സവം



പാലാ നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വാർഡ് 5 കാനാട്ട് പാറയിലുള്ള പാലാ നഗരസഭയുടെ  മുമ്പ് പ്രവർത്തിച്ചിരുന്ന പഴയ ഖരമാലിന്യ സംസ്കരണശാലയിരുന്ന സ്ഥലത്ത്  നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന്  രണ്ടര ഏക്കർ സ്ഥലത്ത് ഏകദേശം 3500 ഓളം കപ്പ കൃഷി ചെയ്തു വരുന്നു. തൊഴിലുറപ്പ് പണ്ട് ഉപയോഗിച്ചാണ്  കൃഷിയുടെ ചെലവുകൾ നടത്തിയത്. 




ഇതിന്റെ ലാഭവിഹിതം നഗരസഭയുടെ തനത് ഫണ്ടാണ്. ഈ ജൈവകൃഷിയുടെ  വിളവെടുപ്പ് മഹോത്സവം നഗരസഭ  ചെയർപേഴ്സൺ  ജോസിൻ ബിനോ വിളവെടുത് ഉദ്ഘാടനം ചെയ്തു.  നഗരസഭയുടെ മുഴുവൻ കൗൺസിലേഴ്സും, നഗരസഭ ഉദ്യോഗസ്ഥരും, തൊഴിലുറപ്പ് തൊഴിലാളികൾ, സമീപപ്രദേശ നിവാസികളും തൊഴിലുറപ്പ് മഹോത്സവത്തിൽ പങ്കാളികളായി.





 കഴിഞ്ഞവർഷം ആയിരം ചുവട് കപ്പ കൃഷി ചെയ്ത് ഏകദേശം ഒരു ലക്ഷം രൂപയോളം വരുമാനം ലഭിച്ചിട്ടുണ്ട്. ഈ വർഷം അതിന്റെ ലാഭവിഹിതം വർദ്ധിപ്പിക്കണം എന്നുള്ളതാണ് ലക്ഷ്യമെന്ന് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഉദ്യോഗസ്ഥരായ ജിഞ്ചു റാണി, അജിത് കുമാർ  എന്നിവർ പ്രസ്താവിച്ചു.  വിളവെടുപ്പ് മഹോത്സവത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾകപ്പയും, കാന്താരിയും, കട്ടൻ ചായയും വിതരണം ചെയ്തു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments