പിതൃവേദി പാലാ രൂപതയിലെ 2023 പ്രവർത്തനവർഷത്തെ ബി വിഭാഗത്തിൽ ഏറ്റവും നല്ല പിതൃവേദി യൂണിറ്റിനുള്ള ഒന്നാം സ്ഥാനം കാവുംകണ്ടം യൂണിറ്റ് കരസ്ഥമാക്കി. അരുവിത്തറ സെന്റ് ജോർജ് ഫൊറോന പാരിഷ് ഹാളിൽ വെച്ച് നടന്ന വാർഷിക സമ്മേളനത്തിൽ കാവുംകണ്ടം യൂണിറ്റംഗങ്ങൾ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ സാമൂഹിക -സാംസ്കാരിക -- കൂടുംബ തലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് പിതൃവേദി സംഘടന നടത്തിയത്.
കുടുംബപ്രേഷിതത്വത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാണ് സംഘടന മുൻതൂക്കം നൽകിയത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, രക്തദാനം, മുതിർന്ന കുടുംബാംഗങ്ങളെ ആദരിക്കൽ, കൂടുതൽ മക്കളുള്ള മാതാപിതാക്കളെ ആദരിക്കൽ, ദമ്പതി സെമിനാർ ,വയോജന ദിനാചരണം, ബൈബിൾ ഞായറാ ചരണം,കർഷകരെ ആദരിക്കൽ ,കാർഷിക സെമിനാർ,കാരുണ്യ സ്ഥാപനങ്ങൾക്ക് ഭക്ഷണപ്പൊതി - പാഥേയം വിതരണം, അഗതി മന്ദിരങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന -സ്നേഹ സ്പർശം പരിപാടി , അനാഥാലയ സന്ദർശനം, തിരുനാൾ ആഘോഷങ്ങൾ, തീർത്ഥാടനങ്ങൾ, ദിനാചരണങ്ങൾ, സെമിനാറുകൾ, ഭവന നിർമ്മാണം എന്നീ വിവിധ കർമ്മപരിപാടികൾ നടപ്പിലാക്കിക്കൊണ്ട് പാലാ രൂപതയിൽ ഏറ്റവും മികച്ച യൂണിറ്റായി കാവുംകണ്ടം യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച യൂണിറ്റിനുള്ള അവാർഡ് കരസ്ഥമാക്കിയ യൂണിറ്റ് അംഗങ്ങളെ വികാരി ഫാ. സ്കറിയ വേകത്താനം അഭിനന്ദിച്ചു. പ്രസിഡൻ്റ് ഡേവീസ് കെ.മാത്യു കല്ലറക്കൽ, ബിജു ഞള്ളായിൽ, ജോജോ പടിഞ്ഞാറയിൽ, തോമാച്ചൻ കുമ്പളാങ്കൽ, രാജു അറക്കകണ്ടത്തിൽ, സിജു കോഴിക്കോട്ട് ,ബേബി തോട്ടാക്കുന്നേൽ, രഞ്ജി തോട്ടാക്കുന്നേൽ, ലൈജു താന്നിക്കൽ, തുടങ്ങിയവർ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി..
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments