Latest News
Loading...

ഈരാറ്റുപേട്ട മിനി സിവിൽസ്റ്റേഷൻ നിർമ്മാണം ഉടൻ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ എ




ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും നഗരസഭയ്ക്കായി പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും പുഞാർ എം.എൽ എ . അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ.

കേരള കോൺഗ്രസ് (എം) ഈരാറ്റുപേട്ട മണ്ഡലം കൺവൻഷൻ പി. റ്റി. എം. എസ് ഓഡിറ്റോറിയൽ വച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് അഡ്വ. ജയിംസ് ജോസ് അദ്ധ്യക്ഷത വഹിച്ചു.



പ്രൊഫസർ ലോപ്പസ് മാത്യു, പ്രൊഫസർ (ഡോ.)ആൻസി ജോസഫ്, സോജൻ ആലക്കുളം,അഡ്വ. ഒ.വി. ജോസഫ്, സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ, ലീന ജയിംസ്, പി.എസ്. എം. റംലി, പി.പി.എം. നൗഷാദ്, അൻസാരി പാലയം പറമ്പിൽ, എ.കെ. നാസർ ആലും തറ , ഹലീൽ മുഹമ്മദ്, ഫസിൽ ജാവാ, നാസർ ഇടത്തും, കുന്നേൽ ഷാനവാസ് കടപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.





വിവിധ കമ്മിറ്റികളുടെ ഭാരവാഹികളായി പി.എസ്.എം.റംലി (പൂഞ്ഞാർ നിയോജക മണ്ഡലം സെക്രട്ടറി) പി.പി.എം. നൗഷാദ് (ഈരാറ്റുപേട്ട മണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി) സിബി പാറൻകുളങ്ങര.(ഈരാറ്റുപേട്ട മണ്ഡലം കർഷകവേദി പ്രസിഡന്റ്) ബാബു
വരകുകാലാ (ഈരാറ്റുപേട്ട മണ്ഡലം ട്രഷറർ) അൻസാരി പാലയംപറമ്പിൽ (ജില്ലാ കമ്മിറ്റി അംഗം) എന്നിവരെ തെരഞ്ഞെടുത്തു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments