മേലുകാവില്‍ ജീവാപായം ഉണ്ടാവാതെ ടാക്‌സി കാര്‍ ഡ്രൈവറും യാത്രക്കാരനും രക്ഷപെട്ടത് തലനാരിഴയ്ക്ക്. മേലുകാവുമറ്റത്ത് പോലീസ് സ്‌റ്റേഷന് മുന്നില്‍ ഇന്ന് പുലര്‍ച്ചെയാണ് വന്‍ അപകടം ഉണ്ടായത്. എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്യാതെ വന്നതോടെ , റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് പിന്നിലേയ്ക്ക് ടാക്‌സി കാര്‍ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസാണ് മേലുകാവ് പോലീസ് സ്‌റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്നത്. നെടുമ്പാശേരിയില്‍ നിന്നും യാത്രക്കാരനുമായി ഈരാറ്റുപേട്ടയിലേയ്ക്ക് വരികയായിരുന്നു കാര്‍. എതിരെ വാഹനം വന്നതോടെ ഇടത്തേയ്ക്ക് ഒതുക്കിയപ്പോള്‍ ബസിനടിയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ പിന്‍ഭാഗം വരെ പകുതി വശത്തോളം ബസിനിടിയിലേയ്ക്ക് പോയി.
യാത്രക്കാരന്‍ ഡ്രൈവര്‍ക്ക് പിന്നിലായി ഇരുന്നതാണ് രക്ഷയായത്. യാത്രക്കാരന്‍ മുന്‍സീറ്റിലായിരുന്നുവെങ്കില്‍ ജീവന്‍ വരെ നഷ്ടമാകുമായിരുന്നു. കാറിന്റെ ഒരുവശം പൂര്‍ണമായും തകര്‍ന്നു. ബസിന്റെ പിന്നിലെ ടയറിലിടിച്ചാണ് കാര്‍ നിന്നത്.
രാവിലെ ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് വാഹനം ബസിനടിയില്‍ നിന്നും പുറത്തിറക്കിയത്. കാര്‍ ഡ്രൈവര്‍ നെടുമ്പാശേരി സ്വദേശി എബ്രാഹം പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഈരാറ്റുപേട്ട ഫയര്‍ ഫോഴ്‌സ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ബിനു സെബാസ്റ്റിയന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments