Latest News
Loading...

പുത്തൻ തലമുറക്കൊരു പുസ്തകനിധി
2023 ഒക്ടോബർ 15 - ന് അന്തരിച്ച സംസ്ഥാന മുൻ ഇലക്ഷൻ കമ്മീഷണർ എം.എസ്.ജോസഫ് IAS ന്റെ സ്വന്തമായിരുന്ന 'പുസ്തക നിധി' , സി.എസ്.ഐ. ഈസ്റ്റ് കേരളമഹായിടവകക്ക് , കൈമാറി. കൊച്ചു കുട്ടികൾക്കുള്ള കടം കഥകളും ബാലസാഹിത്യകൃതികൾ മുതൽ ഗവേഷണ വിദ്യാർത്ഥികൾക്കും നിയമ വിദ്യാർത്ഥികൾക്കും സാമ്പത്തിക- കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ചരിത പഠിതാക്കൾക്കും മുതൽ കൂട്ടാകുന്ന 2500-ൽ പരം പുസ്തകങ്ങളാണ് ജോസഫ് സാറിന്റെ ശേഖരത്തിലുള്ളത്. മൂന്നിലവ് പഞ്ചായത്തിലെ കുറിഞ്ഞി പ്ലാവ് എന്ന മലയോര ഗ്രാമത്തിലെ , സാധാരണ ഒരു കർഷക കുടുംബത്തിലാണ് ജോസഫ് സാറിന്റെ ജനനം.
ഇടുക്കി ജില്ലയിലെ ഇലപ്പള്ളിയിലും മേലുകാവിനടുത്തുള്ള ഇടമറുകിലും പ്രാഥമികവിദ്യാഭ്യാസവും ഇരുമാപ്രമറ്റം എം.ഡി.സി.എം.എസിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും പാലാ സെന്റ് തോമസ്, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളാൽ ഉന്നതവിദ്യാഭ്യാസവും നിർവഹിച്ചു.പഠനകാലത്ത് പുസ്തകങ്ങളോട് ഉണ്ടായ അടുപ്പം ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ചിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങൾ എല്ലാം തന്നെ അദ്ദഹം വായിച്ചിരുന്നു.
1968 ബാച്ച് ഐ.എ.എസുകാരാനായ ജോസഫ് സാർ ,. കോഴിക്കോട് സബ് കളക്ടർ , എറണാകുളം ജില്ലാ കളർ, ആരോഗ്യ വകുപ്പ് സെക്രട്ടറി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, കാർഷികോൽപാദന കമ്മീഷണർ എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോഴും പുസ്തകങ്ങളും വായനയും വിട്ടുകളഞ്ഞില്ല. ഇടതുപക്ഷ സഹയാത്രികനായിരുന്ന ജോസഫ് സാറിനെ സഖാവ് ഇ.എം.എസ് നേരിട്ട് വിളിച്ച് മുഖ്യമന്ത്രി ശ്രീ. ഇ. കെ നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയാകാൻ ആവശ്യപ്പെട്ടെങ്കിലും വായനയും കൃഷിയും മുടങ്ങും എന്നതിനാൽ ആ ഓഫർ അദ്ദേഹം നിരസിച്ചു.ഗോത്രവർഗ സമുദായത്തിൽ നിന്നും ആദ്യമായികേരളത്തിൽ ഐ.എ.എസ് പദവിയിലെത്തിയ അദ്ദേഹം തന്റെ ജന്മ നാടായ മേലുകാവിന് തന്നെ തന്റെ പുസ്തക നിധി സമർപ്പിക്കുകയായിരുന്നു.
. അന്തരിച്ച മുൻ ഐ.എസ്.ഓഫീസറായിരുന്ന എൻ.എം. സാമുവലിന്റെ സഹോദരി നടുവിലേടത്ത് ഏലിയാമ്മയായിരുന്നു ഭാര്യ. ഡോ. മിനി, സിനി, വിന്നി എന്നിവർ മക്കളാണ്.
2001-ൽ ഇലക്ഷൻ കമ്മീഷണറായിരിക്കെ രാജിവെച്ച് നിയമസഭാ ഇലക്ഷനൽ , ഇടുക്കി മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ചു. കേരളത്തിലെ കൃഷിഭവനുകൾ സാറിന്റെ ആശയമായിരുന്നു.
സഭാരംഗത്തും സജീവമായിരുന്നു. മഹായിടവക രജിസ്ട്രാർ പദവിയിൽ 6 വർഷവും സി.എസ്. ഐ. സിനഡ് എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു. 2002-ൽ സി.എസ്.ഐ.സിനഡ് മേലുകാവിൽ നടന്നപ്പോൾ അതിന്റെ ചീഫ് എക്സിക്യൂട്ടീവായും പ്രവർത്തിച്ചു . പുസ്തക നിധിയിലുള്ള ദൈവശാസ്ത്ര ഗ്രന്ഥങ്ങൾ മേലുകാവിലുള്ള ഹെൻറി ബേക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിക്കൽ സ്റ്റഡീസിന്റെ ലൈബ്രറിയ്ക്കും
 മറ്റു പുസ്തകങ്ങൾ മേലുകാവ് ഹെൻറി ബേക്കർ കോളജ് ലൈബ്രറിക്കും നല്കുമെന്ന് മഹായിടവക ബിഷ റൈറ്റ് റവ. വി.എസ്. ഫ്രാൻസിസ് അറിയിച്ചു. . മഹായിടവക ഓഫീസർമാർ , ഹെൻറി ബേക്കർ കോളജ് പ്രിൻസിപ്പൽ , എംപ്ളോയീസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ.വി.എസ്.സാമുവൽ , ശ്രീ.പോൾ സി ദാസ് , മഹായിടവക എക്സി. കമ്മിറ്റി അംഗം ശ്രീ. ജോസഫ് രാജ് മാത്തൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   
Post a Comment

0 Comments