Latest News
Loading...

അടിവാരം വെട്ടുകല്ലാംകുഴി പാലം അപകടാവസ്ഥയിലായി



പൂഞ്ഞാര്‍ അടിവാരം ഇളംകാട് മുണ്ടക്കയം റൂട്ടില്‍ അടിവാരം വെട്ടുകല്ലാംകുഴി പാലം അപകടാവസ്ഥയിലായി. കഴിഞ്ഞ പ്രളയത്തില്‍ പാലത്തോട് ചേര്‍ന്ന് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെയാണ് റോഡും പാലവും അപകട ഭിഷണി ഉയര്‍ത്തുന്നത്.  അപകട സാധ്യത വര്‍ധിച്ചതോടെ ഇത് വഴി ഉണ്ടായിരുന്ന സ്വകാര്യ ബസ് സര്‍വ്വീസും അവസാനിപ്പിച്ചു.




പൂഞ്ഞാറില്‍ നിന്നം ഇളംകാട് മുണ്ടക്കയം ഭാഗങ്ങളിലേക്കെത്താനുള്ള എളുപ്പ വഴികളിലൊന്നാണ് അടിവാരം ഇളംങ്കാട് മുണ്ടക്കയം റോഡ്. അടിവാരം ടൗണില്‍ നിന്നും 250 മീറ്ററോളം അകലെയാണ് വെട്ടുകല്ലാം കുഴി പാലം. രണ്ട് വര്‍ഷം മുന്‍പുണ്ടായ പ്രളയത്തിലാണ് പാലത്തിനോട് ചേര്‍ന്ന് റോഡിന്റെ സംരക്ഷഭിത്തി ഇടിഞ്ഞത്. ഒരു മീറ്ററോളം നീളത്തിന്‍ കരിങ്കല്‍ ഭിത്തി തകര്‍ന്നു. പാലത്തിന്നോട് ചേര്‍ന്ന ഭാഗമാണ് തകര്‍ന്നത് എന്നതിനാല്‍ പാലത്തിന്റെ ബലക്ഷയത്തിനുമിടയാക്കും. 



വാഹനങ്ങള്‍ തുടര്‍ച്ചയായി സഞ്ചരിക്കുന്നതിന്റെ ആഘാതത്തില്‍ സംരക്ഷണഭിത്തി വീണ്ടും ഇടിയുന്നുണ്ട്. അടിവാരം ടോപ്പ്,  ഇളംകാട് ഭാഗത്ത് നിന്നുള്ള നിരവധി ആളുകളും ഇത് വഴി സഞ്ചരിക്കുന്നുണ്ട്.  നാട്ടുകാര്‍ താല്ക്കാലിക അപകട സൂചന ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. സംരക്ഷണഭിത്തി പുനര്‍നിര്‍മ്മിച്ച് അപകട സാധ്യത ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 




ഇടിഞ്ഞ ഭാഗത്തേക്ക് കൂടുതല്‍ അടുക്കാതിരിക്കാന്‍ വാഹനം എതിര്‍ സൈഡിലോട്ട് ചേര്‍ത്തതോടെ ടയര്‍ ഉരഞ്ഞ് കോണ്‍ക്രീറ്റ് സംരക്ഷഭിത്തിയുടെ ഒരു ഭാഗവും തകര്‍ന്നു. വെട്ടുകല്ലാംകുഴി വെള്ളച്ചാട്ടം കാണാനും നിരവധിയാളുകള്‍ പുറം നാടുകളില്‍ നിന്നും ഇവിടെയെത്താറുണ്ട്. അടിവാരം കോട്ടത്താവളത്തിന്റെ കാഴചകള്‍ ആസ്വദിക്കാനും ആളുകള്‍ എത്തേണ്ടത്  അപകട ഭീഷണി ഉയര്‍ത്തുന്ന പാലത്തിലൂടെ വേണം. അടിവാരം ടോപ് വരെ സര്‍വ്വീസ് നടത്തിയിരുന്ന വാഹനം പ്രദേശവാസികളുടെ എകആശ്രയമായിരുന്നു. 


അപകട ഭീഷണി ഉള്ളതിനാല്‍ വാഹനം  സര്‍വ്വീസ് അവസാനിപ്പിച്ചു. പാലത്തിലൂടെയുള്ള കാല്‍നട യാത്രയും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. തകര്‍ന്ന ഭാഗം ശ്രദ്ധിക്കാത്ത അപരിചിതര്‍ പാലത്തില്‍ നിന്ന് വെള്ളച്ചാട്ടം കാണുന്നതും അപകട സാധ്യതയ്ക്കിടയാക്കുന്നുണ്ട്.  അധികൃതര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകരുടെ ആവശ്യം.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments