Latest News
Loading...

ആദരവ് നൽകി



ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ രംഗത്ത് പ്രവർത്തിക്കുന്ന ടീം എമർജൻസി,നന്മകൂട്ടം പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന കരുണ,തണൽ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ അധ്യക്ഷത വഹിച്ചു ആന്റോ ആന്റണി എംപി യോഗം ഉദ്ഘാടനം ചെയ്യുകയും സന്നദ്ധ സംഘടനകളെ ആദരിച്ചുകൊണ്ട് മൊമെന്റോ വിതരണം ചെയ്യുകയും ചെയ്‌തു. 



ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അജിത് കുമാർ,മറിയാമ്മ ഫെർണാണ്ടസ്,മേഴ്സി മാത്യു,മെമ്പർമാരായ ഓമന ഗോപാലൻ, ജെറ്റോ ജോസ്,കെ കെ കുഞ്ഞുമോൻ, മിനി സാവിയോ,ജോസഫ് ജോർജ് എന്നിവർ പ്രസംഗിച്ചു കോട്ടയം ജില്ല യുവജനോത്സവത്തിൽ കലാതിലകമായ ജോസ്ന ജോർജ്ജ് ഗാനം ആലപിക്കുകയും ആദരവ് ഏറ്റുവാങ്ങുകയും ചെയ്തു. 



യോഗത്തിൽ നന്മക്കൂട്ടത്തിന് വേണ്ടി ഹാഷിം ലബ്ബ, ടീം എമർജൻസിക്ക് വേണ്ടി സജു ടി ബി, കരുണയ്ക്കു വേണ്ടി ഹാറൂൻ പുതുപറമ്പിൽ, തണലിനു വേണ്ടി ഹാഷിം പുളിക്കീൽ എന്നിവർ അവരുടെ അനുഭവങ്ങൾ വിവരിച്ച് സംസാരിച്ചു.ദുരന്ത നിവാരണ രംഗത്തും പാലിയേറ്റീവ് രംഗത്തും നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ഇവരുടെ സേവനം നിസ്വാർത്ഥവും മഹത്വവും ആണെന്ന് ആന്റോ ആന്റണി എംപി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments