Latest News
Loading...

ക്ഷമിക്കുവിന്‍, കൊടുക്കുവിന്‍, സ്‌നേഹിക്കുവിൻ-മാര്‍ അങ്ങാടിയാത്ത്




പാലാ: ഒരാളെ വിധിക്കുന്നതിന് മുന്‍പ് നമ്മിലേക്ക് തന്നെ ഒന്ന് തിരിഞ്ഞു നോക്കാനുള്ള ക്ഷണമാണ് വചനത്തിലൂടെ ദൈവം നമ്മോട് ആവശ്യപ്പെടുന്നതെന്നും സ്വന്തം പോരായ്മകള്‍ മനസ്സിലാക്കി മറ്റുള്ളവരോട് പെരുമാറണമെന്നും ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയാത്ത്. പാലാ രൂപത 41-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ നാലാം ദിനമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. നമ്മുടെ ജീവിതത്തില്‍ പുരോഗതി ഉണ്ടാകണമെങ്കില്‍ മറ്റുള്ളവരോട് ക്ഷമിക്കുവാനും അവരെ സ്‌നേഹിക്കുവാനും അവര്‍ക്ക് ഉദാരമായി കൊടുക്കുവാനും സാധിക്കണം. അപ്പോള്‍ നമ്മുടെ തന്നെ വില വര്‍ദ്ധിക്കുന്നു. ദൈവം നമ്മില്‍ പ്രസാദിക്കുന്നു.


 ദൈവം നല്‍കുന്ന ഒരു കഴിവും ഒരിക്കലും കുറഞ്ഞ് പോകില്ല എന്ന സത്യം നാം മനസ്സിലാക്കണം. മറ്റാരെയും നന്നാക്കാന്‍ നമുക്ക് സാധിക്കില്ല. നമ്മെത്തന്നെ നന്നാക്കുവാന്‍ നാം തയ്യാറാവണം. മനസ്സിന്റെ രൂപാന്തരീകരണം ഉറപ്പു വരുത്തണം. അങ്ങനെ നമ്മുടെ കുടുംബം, സമൂഹം എല്ലാം വിശുദ്ധീകരിക്കപ്പെടും. നമ്മുടെ തെറ്റുകള്‍ പരിശോധിക്കുവാനും പോരായ്മകള്‍ ഏറ്റുപറയുവാനും കര്‍ത്താവിന്റെ വരവിനായി ഹൃദയങ്ങളെ തുറന്നു കൊടുക്കുവാനും കണ്‍വന്‍ഷന്‍ കാരണമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.



മോണ്‍.ജോസഫ് കണിയോടിയ്ക്കല്‍, ഫാ.സഖറിയാസ് ആട്ടപ്പാട്ട്, ഫാ.ജോസഫ് തടത്തില്‍ (സീനിയര്‍), ഫാ.ജോണ്‍സണ്‍ പുള്ളീറ്റ്, ഫാ.ജോര്‍ജ് മൂലേച്ചാലില്‍, ഫാ.ജോസഫ് നരിതൂക്കില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. അണക്കര ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഡൊമിനിക് വാളമ്മനാല്‍ വചന പ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. സൗഖ്യശുശ്രൂഷയും വിടുതല്‍ ശുശ്രൂഷയും ഉണ്ടായിരുന്നു. 



ഫാ.ബെര്‍ക്കുമാന്‍സ് കുന്നുംപുറത്ത്, ഫാ. സെബാസ്റ്റിയന്‍ പഴേപറമ്പില്‍, ഫാ.ജോസഫ് താഴത്തുവരിയ്ക്കയില്‍, ഫാ.ജെയിംസ് ചൊവ്വേലിക്കുടിയില്‍, ഫാ.ജോസഫ് വാഴയ്ക്കാപ്പാറ, ചാക്കോച്ചന്‍ ശൗര്യാംങ്കുഴി, ജേക്കബ് ഞാവള്ളില്‍, പൗലോച്ചന്‍ പഴേപറമ്പില്‍, അലക്‌സ് വെച്ചിയാനിയ്ക്കല്‍, തോമസ് കുറ്റിയാനി, ജിമ്മി കോന്നുള്ളില്‍, ലിന്‍സി കുരിശുംമൂട്ടില്‍, സോളി മനോജ് അട്ടാത്ത് തുടങ്ങിയവര്‍ കണ്‍വെന്‍ഷന്‍ നേതൃത്വം നല്‍കി.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments