Latest News
Loading...

സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി



കെ എം സി സി കോട്ടയം ജില്ലാ ട്രഷററെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. ഈരാറ്റുപേട്ട സ്വദേശി നാസിം മേത്തറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇക്കഴിഞ്ഞ 11 തിയതി ഈരാറ്റുപേട്ടയിൽ വച്ചായിരുന്നു മർദ്ദനം. 



മുഖത്ത് പരിക്കേറ്റ നാസിം സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ദുബായിൽ നടത്തിയ ബിസിനസ്സിൽ ഉണ്ടായ സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. 

മാഹിൻ കബീർ, റെയിസ് , ഇജാസ്, കണ്ടാലറിയാവുന്ന 3 പേർ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുനത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments