Latest News
Loading...

കുറവിലങ്ങാട് ഖാദി ഗ്രാമസൗഭാഗ്യ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു



കുറവിലങ്ങാട് ഖാദി ഗ്രാമസൗഭാഗ്യ ഷോറൂം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍  പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.  വിദേശ രാജ്യങ്ങളിലുള്‍പ്പെടെ ഖാദി വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഇന്ന് കൂടി വരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഖാദി വ്യവസായം ശക്തിപ്പെട്ടതോടു കൂടി തൊഴിലാളികള്‍ക്ക് ജോലിയും കൂലിയും ഉറപ്പ് വരുത്താന്‍ സാധിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു. 



കുറവിലങ്ങാട് ഭാരത് മാതാ ഷോപ്പിംഗ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ആദ്യ വില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിച്ചു. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സി. സുധാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന്‍, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല ജിമ്മി, ഗ്രാമപഞ്ചായത്തംഗം ബേബി തൊണ്ടാംകുഴി, ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്.  ശിവദാസന്‍, കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്,ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗങ്ങളായ കെ.എസ്. രമേഷ് ബാബു, കെ. ചന്ദ്രശേഖരന്‍, സാജന്‍ തൊടുക, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസര്‍ ധന്യ ദാമോദരന്‍, കുറവിലങ്ങാട് ഭാരത് മാതാ കോളജ് ഡയറക്ടര്‍ ജോസഫ് പുതിയിടം, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. ജയകൃഷ്ണന്‍,പി.ജി. ത്രിഗുണസെന്‍, കെ.കെ. അനില്‍കുമാര്‍, പി.വി സിറിയക്, ശ്രീജിത്ത് കാക്കനാട്ട്, സനോജ് മിറ്റത്താനി, സിബി മാണി എന്നിവര്‍ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments