Latest News
Loading...

പ്രതി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് പോലീസ്



നവകേരള സദസിന്റെ പ്രചാരണബോര്‍ഡില്‍ കറുത്ത പെയിന്റ് ഒഴിച്ച സംഭവത്തില്‍ പ്രവിത്താനം സ്വദേശി ജയിംസ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതി പാലാ പുഴക്കര പാലത്തിന് സമീപം നവകേരള സദസിന്റെ പ്രചാരണത്തോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന കമാനത്തില്‍ പതിപ്പിച്ചിരുന്ന കേരളാ മുഖ്യമന്ത്രിയുടെ ചിത്രത്തില്‍ കറുത്ത പെയിന്റ് ഒഴിച്ച് മുഖം വികൃതമാക്കുകയും സമീപത്തായി പ്രദര്‍ശിപ്പിച്ചിരുന്ന മറ്റു മന്ത്രിമാരുടെ ചിത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തത്. 




.പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും CCTV കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ തിരിച്ചറിയുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുന്‍പ് പാലാ കൊട്ടാരമറ്റത്ത് വ്യാജ ബോംബ് ഭീഷണി മുഴക്കിയ കേസിലും പ്രതിയായിട്ടുള്ള ആളാണ് ജയിംസ് തോമസ്.  പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ വ്രണപ്പെടുത്തി സമൂഹത്തില്‍ കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജയിംസ് ഈ കൃത്യം ചെയ്തതെന്ന് പാലാ പോലീസ് സ്റ്റേഷന്‍ SHO കെ.പി. ടോംസണ്‍ പറഞ്ഞു.  

.പാലാ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിനു വി എല്‍ പോലീസ് ഉദ്യോഗസ്ഥരായ ജസ്റ്റിന്‍ ജോസഫ്, അരുണ്‍കുമാര്‍, രഞ്ജിത്ത്, ശ്രീജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments