Latest News
Loading...

പൂഞ്ഞാറില്‍ ബൈക്ക് അപകടം. യുവാവിന് പരിക്ക്



പൂഞ്ഞാര്‍ പനച്ചികപ്പാറയ്ക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവിന്റെ കാലിനു ഗുരുതര പരുക്കേറ്റു. പൂഞ്ഞാര്‍ കുന്നോന്നി സ്വദേശി എബിനാണ്( 23 ) പരിക്കേറ്റത്. ഉച്ചയ്ക്ക് 1 മണിയോടെ പൂഞ്ഞാര്‍ പനച്ചികപ്പാറയില്‍ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം .




പൂഞ്ഞാര്‍ ഭാഗത്ത് നിന്നും വന്ന എബിന്റെ ബൈക്കും പനച്ചികപ്പാറയില്‍ നിന്നും പൂഞ്ഞാറിലേയ്ക്ക് പോയ കാറും തമ്മിലാണ് ഇടിച്ചത്.



 ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും തകരാര്‍ സംഭവിച്ചു. കാറിന്റെ മുന്‍ചക്രം പഞ്ചറായി. എബിന്റെ കാല്‍മുട്ടില്‍ സാരമായി പരിക്കേറ്റു. എബിനെ  ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments