Latest News
Loading...

കലാശ പോരാട്ടത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്




ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിനായുള്ള ഫൈനലിൽ ടോസ് നേടിയ  ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ന്യൂസിലന്‍ഡിന് എതിരായ സെമിയിലെ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. സെമിയിലെ അതേ ടീമുമായാണ് ഓസ്‌ട്രേലിയയും ഇറങ്ങുന്നത്. തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് മുന്നിലാണ് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ഓസീസ് കലാശപ്പോര്. 





പ്ലേയിംഗ് ഇലവനുകള്‍

ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്. 

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലീസ് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ആദം സാംപ, ജോഷ് ഹേസല്‍വുഡ്. 

അതേസമയം നാടെങ്ങും ക്രിക്കറ്റ് ജ്വരത്തിലാണ്.   കപ്പ് നേടാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഓരോ ഭാരതീയനും . ആവേശം കൊഴുപ്പിക്കാൻ ബിഗ് സ്ക്രീനുകൾ സ്ഥാപിച്ചു പലയിടങ്ങളിലും മത്സരങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments