രാമപുരം മാർ ആഗസ്തീനോസ് കോളെജിൽ കോട്ടയം ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എയ്‌ഡ്‌സ് ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി പാവ നാടകം അവതരിപ്പിച്ചു. കൃത്യസമയത്തെ രോഗനിര്ണയത്തിലൂടെയും ചിട്ടയായ പ്രതിരോധത്തിലൂടെയും എയ്‌ഡ്‌സ് എന്ന മഹാ വിപത്തിനെ അകറ്റി നിർത്തുവാൻ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി നടത്തിയ പാവ നാടകം വിജ്ഞാനത്തോടൊപ്പം കൗതുകവും ജനിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ് ഉദ്‌ഘാടനം നിർവ്വഹിച്ചു. രാമപുരം പൊതുജനാരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻ ചാർജ് റിൻസ് ഇസ്മായിൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ റോബിൻ യേശുദാസ്, അത്യല്യ, ലക്ഷ്മി, പാവനാടക സംവിധായകൻ സുനിൽ പട്ടിമറ്റം തുടങ്ങിയവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments