Latest News
Loading...

പെരിങ്ങുളം സെന്റ് അഗസ്റ്റിൻ ഹൈസ്കൂളിൽ ദിനാഘോഷങ്ങൾ



 പെരിങ്ങുളം സെന്റ് അഗസ്റ്റിൻ ഹൈസ്കൂളിൽ 67-ാമത് കേരളപ്പിറവി ദിനാഘോഷങ്ങൾ വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ. മാത്യു പാറത്തൊട്ടി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡണ്ട്  ജോർജ് മാത്യു അത്യാലിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ  സോജൻ മാത്യു  സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. 



 പിടിഎ പ്രസിഡണ്ട്  സജി കദളിക്കാട്ടിൽ, എം പി ടി എ പ്രസിഡന്റ്  ബിന്ദു സെബാസ്റ്റ്യൻ, വാർഡ് മെമ്പർ  പി യു വർക്കി, സ്കൂൾ ഹെഡ്മാസ്റ്റർ  ജോസുകുട്ടി ജേക്കബ്, സ്കൂൾ ചെയർപേഴ്സൺ കുമാരി അഞ്ജന ആന്റണി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. 



 കൊച്ചുറാണി സെബാസ്റ്റ്യൻ സ്വാഗതവും, കുമാരി സിയ ജോസഫ് കൃതജ്ഞതയും പറഞ്ഞു. പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ട് കുട്ടികൾ സ്കൂൾ അലങ്കരിച്ചത് ഏവരിലും കൗതുകമുണർത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ, സെമിനാർ, ഡിജിറ്റൽ ക്വിസ് മത്സരം എന്നിവ കേരളപ്പിറവി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments