Latest News
Loading...

വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ



പാലാ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ ജോസിൻ ബിനോ പറഞ്ഞു. വെള്ളക്കെട്ട് ഉണ്ടായ സ്ഥലം പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ സന്ദർശിച്ചു. മുനിസിപ്പാലിറ്റിയുടെ പരിധിയിൽ പെട്ട ഓടകൾ എല്ലാം ഉടൻ വൃത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കുമെന്നും ഓടകൾ അനധികൃതമായി കൈയ്യേറിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിയ്ക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു. 




റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് വാഹനയാത്രികരെയും കാൽനടയാത്രികരെയും ദുരിതത്തിൽ ആക്കുകയാണ്. പാലാ സെന്റ് തോമസ് സ്കൂളിന് മുൻവശത്ത് വെള്ളക്കെട്ട് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ഈ ഭാഗത്ത് ഉണ്ടായിരുന്ന ഓട സ്വകാര്യ വ്യക്തികൾ കൈയ്യേറിയതോടെ ഓടയ്ക്ക് വീതികുറഞ്ഞതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതാണ് വെളളക്കെട്ടിന് കാരണമാകുന്നത്. വെളളം സുഗമമായി ഒഴുകി പോകുന്നതിന് ഏകദേശം 3 മീറ്റർ വീതിയിൽ ഓടയാണ് ഇവിടെ ഉണ്ടായിരുന്നത്. 



സ്വകാര്യ വ്യക്തികളുടെ അനധികൃത കയ്യേറ്റം മൂലം ഓടയുടെ വീതി ഒരു മീറ്റർ മാത്രമായി ചുരുങ്ങിയതാണ് വെള്ളമൊഴുക്ക് തടസ്സപ്പെടുന്നതിന് പ്രധാന കാരണമെന്ന് നഗരസഭ കൗൺസിലർ വി.സി പ്രിൻസ് പറഞ്ഞു. മഴ പെയ്യുമ്പോൾ ഈ ഭാഗത്ത് ഒരടിയോളം വെള്ളം ഉയരുകയാണ്. വെള്ളം ഒഴുകി പോകാൻ മണിക്കൂറുകളോളം സമയം എടുക്കുന്നു. സ്കൂളിൽ നിന്ന് ഇറങ്ങുന്ന വിദ്യാർത്ഥികളും ഇതുമൂലം ബുദ്ധിമുട്ടിൽ ആകുന്നുണ്ട്.
കൗൺസിലർമാരായ ഷാജു തുരുത്തൻ, സാവിയോ കാവുകാട്ട്, പ്രിൻസ് വി.സി. ബന്ധപെട്ട നഗരസഭ ഉദ്യോഗസ്ഥർ എന്നിവരും ചെയർ പേഴ്സണോടാപ്പം സ്ഥലത്ത് എത്തിയിരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments