Latest News
Loading...

പാലാ രൂപത ബൈബിൾ കൺവെൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു



പാലാ: 41-ാമത് പാലാ രൂപത ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ ആരംഭിച്ചു ഡിസംബർ 19 മുതൽ 23 വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് കൺവെൻഷൻ നടത്തപ്പെടും. വൈകുന്നേരം 3.30 മുതൽ 9 വരെ സായാഹ്ന കൺവെൻഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ഡിസം ബർ 19-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ റവ. ഫാ. ഡൊമിനിക്ക് വാളമ്മനാൽ 5 ദിവസത്തെ കൺവെൻഷൻ നയിക്കും.



കൃപാഭിഷേകം ബൈബിൾ കൺവെൻഷന്റെ വിജയത്തിനായിട്ടുള്ള മധ്യസ്ഥ പ്രാർത്ഥന സെപ്റ്റം ബർ മാസം മുതൽ സാന്തോമിൽ ആരംഭിച്ചു. കൺവെൻഷന്റെ മൊബിലൈസേഷന്റെ ഭാഗമായി പാലാ രൂപതയിലെ എല്ലാ ഇടവക ദേവലായങ്ങളിലുമുള്ള സന്ദർശനം പൂർത്തിയായിവരുന്നു. കൺവെൻഷന്റെ വിശാലമായ പന്തലിന്റെ കാൽനാട്ടുകർമ്മം നവംബർ 29-ന് സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. കൺവെൻഷന് മുന്നോടിയായുള്ള ജറീക്കോ പ്രാർത്ഥന ഡിസംബർ 1 മുതൽ കൺവെൻഷൻ നടക്കുന്ന കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കും. കൺവെൻഷൻ വോളണ്ടിയേ ഴ്സിനുള്ള ഒരുക്ക ധ്യാനം ഡിസംബർ 3 ഞായറാഴ്ച അരുണാപുരം സെന്റ് തോമസ് ദേവാലയ ത്തിൽ നടത്തപ്പെടും.

പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ബൈബിൾ കൺവെൻഷന്റെ രക്ഷാധികാ രിയായിരിക്കും. കൺവെൻഷൻ ജനറൽ കോ-ഓർഡിനേറ്റർ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, ജനറൽ കൺവീനർ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, രൂപത ഇവാഞ്ചലൈസേഷൻ, കരിസ്മാറ്റിക്, കുടുംബ കൂട്ടായ ടീം അംഗങ്ങൾ തുടങ്ങിയവർ കൺവെൻഷനു നേതൃത്വം നൽകും.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments