Latest News
Loading...

പാലാ സെന്റ് തോമസ് അക്വാറ്റിക് അക്കാദമിക്ക് മികച്ച നേട്ടം.



കോട്ടയം ജില്ലാ സ്കൂൾ നീന്തൽ മത്സരത്തിൽ പാലാ സെന്റ് തോമസ് അക്വാറ്റിക് അക്കാദമിക്ക് മികച്ച നേട്ടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തി ലെ സ്വിമ്മിംഗ് പൂളിൽ നടന്ന മത്സര ങ്ങളിൽ പാലാ സെന്റ് തോമസ് സീനിയർ ജൂനിയർ സബ്ജൂനിയർ വിഭാഗങ്ങളിലായി 27 സ്വർണ്ണവും, 16 വെള്ളിയും, 8 വെങ്കലവും ഉൾപ്പെടെ 51 മെഡലുകൾ നേടി . സീനിയർ വിഭാഗത്തിൽ അലൻ കെ. സുനിൽ, ശില്പ ജൂനിയർ വിഭാഗത്തിൽ റിയ എബി, റോസ് മരിയ ബോബി, സബ്ജൂനിയർ വിഭാഗത്തിൽ റീമ എബി, അനുജിത്ത് എൻ. നായർ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. 



പാലാ സെന്റ് തോമസ് കോളേജിലെ അക്വാറ്റിക് സെന്ററിൽ പരിശീലനം നേടിവരുന്ന ശില്പ, സൂര്യ, അശ്വിൻ, അക്ഷര, റോവാൻ, റിയ, റീമ, ജഗന്നാഥ്, അനുജിത്ത്, അനുരാഗ്, പ്രണവ്, അലൻ, അനൽ, അർജുൻ, തോമസ്, റോസ് മരിയ ബോബി, റോഹൻ, എയിഞ്ചലീന, അരവിന്ദ്, ഫ്രെഡി എന്നിവർ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ നീന്തൽ മത്സരത്തിലേക്ക് യോഗ്യത നേടി. പാലാ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററിലെ മുഖ്യ പരിശീലകനായ കെ. ടി. മാത്യു, മുൻ എയർ ഫോഴ്സ് താരം എബി വാണിയിടം, മുൻ ആർമി താരങ്ങളായ പ്രസാദ്, സുനിൽ എന്നീ സഹ പരിശീലകരുടെയും കീഴിലാണ് കുട്ടികൾ പരിശീലനം നേടിവരുന്നത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments