ചങ്ങനാശ്ശേരിയിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ 397 പോയിന്റ് നേടി ഈ രാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിലായി 32 വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. വിജയികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ മാനേജ്‌മെന്റ്, പി.ടി എ കമ്മിറ്റികൾ അഭിനന്ദിച്ചു.
ഗ്രൂപ്പ് പ്രൊജക്ട്, സിങ്കിൾ പ്രൊജക്ട്, പ്യൂയർ കൺസ്ട്രക്‌ഷൻ, നമ്പർ ചാർട്ട് അപ്ലയിഡ് കൺസ്ട്രക്ഷൻ അതർ പാർട്ട്, നാച്വറൽ ഫൈബർ, ഫാബ്രിക് പെയിന്റിംഗ് , ചോക്ക് മെയ്ക്കിങ്ങ്, പ്രൊഡക്ട് യൂസിങ് വേയ്സ്റ്റ് മെറ്റീരിയൽ , അറ്റ്ലസ് മേക്കിങ്, സ്റ്റിൽ മോഡൽ, മൾട്ടിമീഡിയ പ്രസന്റേഷൻ, ജ്യോമെട്രിക്കൽ ചാർട്ട് പേപ്പർ ക്രാഫ്റ്റ്, ബുക്ക് ബൈന്റിംഗ് , പാം ലീവ്സ് ബീഡ് സ് വർക്ക്, വാർത്താ വായന, ശാസ്ത്ര നാടകം എന്നീ ഇനങ്ങളിലാണ് വിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ പങ്കെടുക്കുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments