Latest News
Loading...

കോഴ്സ് സമാപിച്ചു




ഈരാറ്റുപേട്ട എം ഇ എസ് കോളജിലെ തെരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ 21 ദിവസത്തെ "വണ്ടർടീൻസ്" പേഴ്സണാലിറ്റി ആൻറ് ലൈഫ് സ്കിൽ ഡവലപ്പ്മെന്റ് കോഴ്സ് സമാപിച്ചു.  കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഈ കോഴ്സ് തങ്ങളിലുണ്ടാക്കിയ അത്ഭുതകരമായ മാറ്റങ്ങളെപ്പറ്റി ഈ വിദ്യാർത്ഥികൾ വിവരിച്ചു. തങ്ങളുടെ കഴിവുകൾ തിരച്ചറിയാനും പ്രസന്നതയോടെ ജീവിതത്തെ നേരിടാനുംപഠിച്ചതായി ഈ വിദ്യാർത്ഥികൾ സാക്ഷ്യംപറഞ്ഞപ്പോൾ അത് കേൾക്കാൻ അവരുടെ മാതാപിതാക്കളും സദസിലുണ്ടായിരുന്നു.




 കോളജിലെ മാനവശേഷി വികസന കേന്ദ്രം സംഘടിപ്പിച്ച ഈ പരിശീലന  പരിപാടിയിലെ മുഖ്യപരിശീലകൻ ഡോ. ദിൽഷാദ് ബിൻ അഷ്റഫ് ( അസി.പ്രഫസർ ,മന്നാനിയ ആർട്ട്സ്കോളജ് പാങ്ങോട് )ആയിരുന്നു.  കാഞ്ഞിരപ്പള്ളി ഹോപ്പ് വെൽനസ് സെൻറർ  ഡയറക്ടർ  പി.ടി ഷറീന സഹ പരിശീലകയായി . അദ്ധ്യാപകരായ പ്രിയ അൻമാത്യു, മുംതാസ്കബീർ, സബിതമുഹമ്മദ്  എന്നിവർ നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments