Latest News
Loading...

വിശ്വമോഹനം : ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കടപ്പാട്ടൂര്‍ ഇടത്താവളം



കടപ്പാട്ടൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെ മണ്ഡലമകരവിളക്കു മഹോത്സവത്തിന് നവംബര്‍ 14-ാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തുടക്കം കുറിക്കുകയാണ്. തൃക്കടപ്പാട്ടൂരപ്പന്റെ ചൈതന്യവും പ്രകൃതിദത്ത സൗകര്യങ്ങളാലും ക്ഷേത്രാരംഭകാലം മുതല്‍ ശബരിമലതീര്‍ത്ഥാടകര്‍ ഇവിടം  അവരുടെ പ്രിയപ്പെട്ട ഇടത്താവളമാക്കി മാറ്റി. 'വിശ്വമോഹനം' എന്ന പേരു നല്‍കിയിരിക്കുന്ന ഈ തീര്‍ത്ഥാടനകാലയളവില്‍ വ്രതശുദ്ധിയുടെ പവിത്രതയ്ക്ക് പ്രാധാന്യം നല്‍കുകയെന്നതാണ് ദേവസ്വത്തിന്റെ ലക്ഷ്യം.

അതുകൊണ്ടുതന്നെ ദീര്‍ഘദൂരയാത്രികരായ, അയ്യപ്പഭക്തര്‍ക്കുവേണ്ട എല്ലാസൗകര്യങ്ങളും സൗജന്യമായിത്തന്നെ നല്‍കുവാന്‍, ദേവസ്വം ഊന്നല്‍ നല്‍കുന്നു. മാത്രമല്ല, അന്നദാനമാഹാത്മ്യം പ്രചരിപ്പിക്കുന്നതിനും, ആരോഗ്യകരമായ ഭക്ഷണം നല്‍കുക എന്ന ഉദ്ദേശത്തോടെയും 'തത്വമസി' എന്ന അന്നദാനപദ്ധതിയിലൂടെ തീര്‍ത്ഥാടകാലയളവില്‍ രാവിലെ 9 മണിമുതല്‍ക്കും, വൈകുന്നേരം 7 മണിമുതല്‍ക്കും അന്നദാനം നല്‍കുവാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ദേവപ്രസാദങ്ങളായ അരവണയും അപ്പവും, ആടിയഎണ്ണയും ലഭ്യമാക്കുന്നതിന് 24 മണിക്കൂറും വഴിപാട് കൗണ്ടര്‍ പ്രവര്‍ത്തിക്കും. 





.നവംബര്‍ 14-ാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തീര്‍ത്ഥാടന മഹോത്സവത്തിന്റെയും, അന്നദാനപദ്ധതിയുടെയും ഉദ്ഘാടനകര്‍മ്മം ക്ഷേത്രംതന്ത്രി ബ്രഹ്മശ്രീ.പറമ്പൂരില്ലം നീലകണ്ഠന്‍ നാരായണന്‍ഭട്ടതിരി, ശബരിമല മുന്‍മേല്‍ശാന്തി ബ്രഹ്മശ്രീ എന്‍.വിഷ്ണുനമ്പൂതിരി, ഗുരുവായൂര്‍ മുന്‍മേല്‍ശാന്തിമാരായ ബ്രഹ്മശ്രീ തോട്ടം ശിവകരന്‍നമ്പൂതിരി, മൂര്‍ക്കന്നൂര്‍ ശ്രീഹരിനമ്പൂതിരി, ഡോ.കിരണ്‍ ആനന്ദ് നമ്പൂതിരി, കലിയത്ത് പരമേശ്വരന്‍നമ്പൂതിരി, ഭാഗവത ആചാര്യന്‍ മള്ളിയൂര്‍ പരമേശ്വരന്‍നമ്പൂതിരി, പ്രശസ്ത ചിത്രകാരന്‍ നന്ദന്‍പിള്ള എന്നിവരുടെ മഹനീയസാന്നിദ്ധ്യത്തില്‍ നിര്‍വ്വഹിക്കപ്പെടുകയാണ്. അതോടൊപ്പം ക്ഷേത്രത്തിന്റെ എല്ലാവിധകാര്യങ്ങള്‍ക്കും സാന്നിദ്ധ്യം കൊണ്ടും, വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കിവരുന്ന ഗുരുവായൂര്‍മേല്‍ശാന്തിപദം പൂര്‍ത്തിയാക്കി തിരികെയെത്തിയ ബ്രഹ്മശ്രീ തോട്ടം ശിവകരന്‍നമ്പൂതിരിക്ക് കടപ്പാട്ടൂര്‍ ദേവസ്വം സമുചിതമായ ആദരവും നല്‍കുന്നു.

2011ല്‍ ക്ഷേത്രത്തെ സര്‍ക്കാര്‍ ഔദ്യോഗിക ഇടത്താവളമായി പ്രഖ്യാപിച്ചത്. അടിസ്ഥാനസൗകര്യവികസനത്തിനാവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ നിന്നും ലഭ്യമല്ലെങ്കിലും തീര്‍ത്ഥാടകര്‍ക്കായി, ആയുര്‍വ്വേദ-ഹോമിയോ-അലോപ്പതി ഡിസ്‌പെന്‍സറികളും 24 മണിക്കൂര്‍ ആംബുലന്‍സ് സേവനവും, പോലീസ് സേവനവും അനുവദിച്ചിട്ടുണ്ട്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments