ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി പതാക ഉയർത്തിയതോടെ തുടക്കമായി. ആദ്യ ദിവസം മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി, സംസ്കൃതം, അറബി ,ഉർദു തമിഴ് തുടങ്ങിയ ഭാഷകളിലെ രചനാ മത്സരങ്ങളും , വിവിധ ചിത്രരചനാ മൽസരങ്ങളും നടന്നു.
ലോവർ പ്രൈമറി വിഭാഗത്തിന്റെ കഥാകഥനം, കടംകഥ, അഭിനയ ഗാന മത്സരങ്ങളും നടന്നു. ചൊവ്വ, ബുധൻ ,വ്യാഴം ദിവസങ്ങളിലായി സ്റ്റേജ് തലമൽസരങ്ങൾ എട്ട് വേദികളിലായി അരങ്ങേറും. പതാക ഉയർത്തൽ ചടങ്ങിൽ ജനറൽ കൺവീനർ ലീന എം.പി., ജോയിൻ കൺവീനർ ഫൗസിയ ബീവി, നിജാസ് . എച്ച്, പ്രിൻസ് അലക്സ് , രാജേഷ് ആർ, മുഹമ്മദ് അഫ്സൽ, അധ്യാപക സംഘടനാ പ്രതിനിധികൾ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ നടക്കുന്ന കലോത്സവത്തിന്റെ ഔപചാരികമായ ഉത്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവ്വഹിക്കും. സ്കൂൾ മാനേജർ പ്രൊഫ.എം.കെ ഫരീദ് അധ്യക്ഷത വഹിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments