ചേന്നാട് നിർമ്മല എൽ പി സ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ ശിശുദിനറാലി നടത്തി.ചാച്ചാജിയായി നിരവധി വിദ്യാർത്ഥികൾ വേഷമിട്ടു. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മകളിലാണ് രാജ്യം ശിശുദിനം ആഘോഷിക്കുന്നത്. രാജ്യത്തെ കുട്ടികൾക്ക് അവരുടെ ജീവിതം മതി വരുവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവും ഉള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങൾ ഒരുക്കുകയാണ് ശിശുദിനാഘോഷങ്ങളുടെ ലക്ഷ്യം.
ശിശുദിനത്തോടനുബന്ധിച്ച് സ്കൂൾതലത്തിൽ ചിത്രരചന ,ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ അസംബ്ലിയിൽ ശിശുദിന പ്രാധാന്യത്തെ ക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ശിശുദിന സന്ദേശം നൽകുകയും ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിത വി. നായർ അധ്യാപകരായ രാജേഷ് ആർ,അശ്വതി എസ്,രഞ്ജുഷ, രക്ഷകർത്താക്കൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments