പാലാ: ശിശുദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിമുഖ്യത്തിൽ ദി ഗ്രേറ്റ് എഡ്യുക്കേഷണൽ ഗെയിംസ് സംഘടിപ്പിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിവിധ ഗെയിമുകൾ കുട്ടികൾക്കായി ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എഫ് സി സി റിലീസ് ചെയ്തു.
വാകക്കാട് സെൻ്റ് പോൾസ് എൽ പി സ്കൂൾ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഗെയിമുകൾ കൗതുകത്തോടെ ആസ്വദിച്ച് കളിച്ചു. ഗെയിം നിർമ്മാണത്തിന് അവിര ജോബിയുടെ മേൽനോട്ടത്തിൽ അഭിജിത്ത്, എൽവിൻ, അശ്വതി, കാർത്തിക, നോയൽ, അസിൻ, റ്റീനു എന്നിവർ മുൻകൈയെടുത്തു. മരിയ, അന്ന, അലൻ, നിവേദ് എന്നിവർ കുട്ടികൾക്ക് ഗെയിമുകൾ വിശദീകരിച്ചുകൊടുത്തു. വാകക്കാട് സെൻ്റ് പോൾസ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സിൻ, സി. മരിയാൻ്റാേ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മനു കെ ജോസ്, ലിറ്റിൽ മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ, ഷിനു തോമസ്, ജോസഫ് കെ വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments