തിടനാട് ജി വി എച്ച് എസ് എസിൽ വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനം ആഘോഷിച്ചു.പ്രസംഗം,കാവ്യാലാപനം, കേരളീയ ഗാനം, നാടൻപാട്ട് എന്നീ പരിപാടികൾ ഏറെ ശ്രദ്ധേയമായി.
ചങ്ങമ്പുഴക്കവിതയുടെ നൃത്താവിഷ്കാരം "കാവ്യനർത്തകി" പരിപാടിയെ ഏറെ മിഴിവുറ്റതാക്കി.പരിപാടികൾക്ക് HM K.Bസജി, സീനിയർ അസിസ്റ്റന്റ് ജിൻസി ജോസഫ്, അനൂപ് K.C,ഡോ.സിന്ധു,ഷൈല K ഹമീദ്,ഗിരിജാകുമാരി എന്നിവർ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments