Latest News
Loading...

ഈരാറ്റുപേട്ട വില്ലജ് ഓഫീസും പരിസരവും വൃത്തിയാക്കി യൂത്ത് ഫ്രണ്ട് എം സന്നദ്ധ സേന.


ഗാന്ധി ജയന്തി ദിനത്തിനോട് അനുബന്ധിച്ച് യൂത്ത് ഫ്രണ്ട് (എം )  പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള സർക്കാരിന്റെ മാലിന്യമുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട വില്ലേജ് ഓഫീസും, ടി ബി റോഡും പരിസരവും വൃത്തിയാക്കി. ശുചീകരണ യജ്ഞം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. 



യൂത്ത് ഫ്രണ്ട് (എം )പൂഞ്ഞാർ നിയോജമണ്ഡലം പ്രസിഡന്റ് അബേഷ് അലോഷ്യസ്  നേതൃത്വം നൽകിയ ശുദ്ധീകരണ യജ്ഞത്തിൽ  കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ. സാജൻ കുന്നത്, യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിന്,ഷോജി അയലുകുന്നേൽ, ജുവൽ സെബാസ്റ്റ്യൻ  അഴകത്തേൽ, ജോ ജോസഫ് പേഴുംകാട്ടിൽ, ഡേവിസ് പാമ്പ്ലാനി, മിഥിലാജ് മുഹമ്മദ്, അജേഷ് കുമാർ, വിൻസെന്റ് കളപ്പുരക്കൽ ,തോമസ് ചെമ്മരപ്പള്ളിൽ,മാർട്ടിൻ, സച്ചിൻ സനൽ,  സാൻജോ, ഹലീൽ, അലൻ പുല്ലാടട്ട് , ഡോമിനിക് കല്ലാഡൻ തുടങ്ങിയവർ നേതൃത്വും നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments