ഉഴവൂർ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽOLLHSS ഇൽ വച്ചു തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ തങ്കച്ചൻ കെ. എം ഉൽഘാടനം ചെയ്തു. മുദ്രാഗീതം ആലപിച്ച് കൊണ്ട് അസംബ്ലി ആരംഭിച്ചു.സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് ആദ്യക്ഷത വഹിച്ചു.
മെമ്പര്മാരായ അഞ്ചു പി ബെന്നി,എലിയമ്മ കുരുവിള, സുരേഷ് വി. റ്റി, മേരിസജി,ബിൻസി അനിൽ, കുടുംബശ്രീ ചെയർപേഴ്സൺ മോളി രാജുകുമാർ, ഡെയ്സി സ്റ്റീഫൻ, തുഷാര, രതി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഫ്ലാഗ് ഓഫ് നടത്തി. കുടുംബശ്രീ അംഗങ്ങൾക്ക് മധുരം നല്കി ക്ലാസ് മുറി യിലേക്ക് സ്വാഗതം ചെയ്തു.9 അയൽ കൂട്ടങ്ങളിൽ നിന്ന് 82 അംഗങ്ങൾ ക്ലാസ്റ്റിൽ ഉണ്ടായിരുന്നു.4 മണിയോടെ ക്ലാസുകൾ അവസാനിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments