Latest News
Loading...

ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടം



രാമപുരം: ഇടനാട് എസ് വി എൻ എസ് എസ് ഹൈസ്കൂളിലും ഗവൺമെൻ്റ് എൽ പി സ്കൂളിലുമായി നടന്ന രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂളിന് മികവ്. പ്രവർത്തിപരിചയ, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, ഐടി മേളകളിലെ വിവിധ ഇനങ്ങളിൽ അൽഫോൻസാ ഹൈസ്കൂൾ വിജയം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം സയൻസ് മേളയിൽ ഓവറോളും യു പി വിഭാഗം സാമൂഹ്യശാസ്ത്രമേളയിൽ ഒന്നാം റണ്ണറപ്പ് സ്ഥാനവും കരസ്ഥമാക്കി. 
ഗണിതശാസ്ത്രമേളയിൽ വാകക്കാട് ഹൈസ്കൂളിൽ നിന്നും പത്ത് ഇനങ്ങളും പ്രവർത്തി പരിചയമേളയിൽ അഞ്ചിനങ്ങളും ഐടി മേളയിൽ മൂന്നിനങ്ങളും ജില്ലാതലത്തിലേക്ക് അർഹത നേടി.
വിജയികളായവരെ സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്, പിടിഎ പ്രസിഡൻ്റ് റോബിൻ എപ്രേം എന്നിവരുടെ നേതൃത്വത്തിൽ മാനേജ്മെൻ്റും പിറ്റിഎ യും സ്റ്റാഫഗംങ്ങളും അഭിനന്ദിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments